കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്ന ഗോളാകൃതിയുള്ളതോ നിയതമായ ആകൃതിയില്ലാത്തതോ ആയ കോശാംഗങ്ങളാണ് ലൈസോസോമുകൾ. ഗോൾഗി വസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ് എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഇവ ലൈസോസോമുകളുടെ മേക്കർ രാസാഗ്നികളായി അറിയപ്പെടുന്നു. ഈ രാസാഗ്നികളുപയോഗിച്ച് കോശത്തിലെത്തുന്ന വിനാശകാരികളായ സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ഇവ നശിപ്പിക്കുന്നു. പലപ്പോഴും ഇവ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.