Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂഡൽഹി

Dബെംഗളൂരു

Answer:

C. ന്യൂഡൽഹി

Read Explanation:

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA:

  • 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം രൂപീകരിച്ച ഒരു നിയന്ത്രണ അതോറിറ്റിയാണ് കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റി.
  • 24 ജൂലൈ 2020ന് നിലവിൽ വന്ന ഈ സ്ഥാപനത്തിൻറെ ആസ്ഥാനം ഡൽഹിയാണ്.
  • ഒരു ചീഫ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.
  • നിധി ഖാരെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിലവിലെ ചീഫ് കമ്മീഷണർ

ഉപഭോകൃത സംരക്ഷണ അതോറിറ്റിയുടെ അധികാരങ്ങൾ:

  • ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളിൽ അന്വേഷണം നടത്തുകയും പരാതികൾ/പ്രോസിക്യൂഷൻ സ്ഥാപനം നടത്തുകയും ചെയ്യുക,
  • സുരക്ഷിതമല്ലാത്ത സാധനങ്ങളും സേവനങ്ങളും തിരിച്ചുവിളിക്കാൻ നിർദേശം നൽകുക.
  • അന്യായമായ വ്യാപാര രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നിർത്തലാക്കാൻ ഉത്തരവിടുക.
  • തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ നിർമ്മാതാക്കൾ/പ്രസാധകർ എന്നിവർക്കെതിരെ പിഴ ചുമത്തുക.

Related Questions:

മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
ഏത് വർഷമാണ് വനം സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയത്?
സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ അവതരിപ്പിച്ചത്?
ലോകായുക്തയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?