Challenger App

No.1 PSC Learning App

1M+ Downloads

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് മാത്രം കണ്ടെത്തുക:

  1. കേന്ദ്ര സ്ഥിതി വിവരപദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്.
  2. സ്ഥിതി വിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
  3. എല്ലാ മേഖലകളുടെയും സ്ഥിതി വിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു
  4. സ്ഥിതി വിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണ്ടെത്തുന്നു.

    Ai മാത്രം ശരി

    Biv മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO)

    • ഇന്ത്യയിലെ സ്ഥിതി വിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
    • സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസിയാണ്.
    • കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഭാഗമായി 1951 മെയ് 2 ന് കാബിനറ്റ് സെക്രട്ടേറിയറ്റിലാണ് സിഎസ്ഒ സ്ഥാപിതമായത്.
    • സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടത്.
    • 1954-ൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ എന്നറിയപ്പെട്ടു
    • നിലവിൽ മൂന്നാം തവണയും പുനർനാമകരണം ചെയ്യപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്ന് വിളിക്കുന്നു
    • ഡൽഹിയിലാണ് CSO സ്ഥിതി ചെയ്യുന്നത്.

    CSOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

    • എല്ലാ മേഖലകളുടെയും സ്ഥിതി വിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു.
    • സ്ഥിതി വിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണ്ടെത്തുന്നു.
    • വ്യവസായങ്ങളുടെ വാർഷിക സർവേ നടത്തുന്നു.
    • സാമ്പത്തിക സെൻസസുകളുടെയും അതിന്റെ തുടർ സർവേകളുടെയും നടത്തിപ്പ്.
    • വ്യാവസായിക ഉൽപ്പാദന സൂചിക തയ്യാറാക്കുന്നു.
    • മാനവ വികസന സ്ഥിതിവിവരക്കണക്കുകൾ (Human Development Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു.
    • ജെൻഡർ സ്റ്റാറ്റിസ്റ്റിക്സ് (Gender Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു
    • വ്യാപാരം, ഊർജ്ജം, നിർമ്മാണം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു സ്ഥിതിവിവരക്കണക്കുകൾ 

    Related Questions:

    ഇന്ത്യയുടെ ഊർജ്ജ മേഖലയെപ്പറ്റിയുള്ള CSO യുടെ വാർഷിക പ്രസിദ്ധീകരണം ?
    Who certifies a Bill as a Money Bill?

    താഴെ പറയുന്നതിൽ പി സി മഹലനോബിസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

    1. സംഖ്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു 
    2. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കിലാക്കി
    3. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
    4. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു

      Which of the following statements about the role of foreign remittances in Kerala are correct?

      (1) Remittances boosted industrial investment significantly.

      (2) Remittances were largely channelled into housing and consumption.

      (3) Remittances improved human capital through health and education spending.

      2023 ജനുവരിയിൽ പ്രസിദ്ധികരിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുതുക്കിയ വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല ഏതാണ് ?