Challenger App

No.1 PSC Learning App

1M+ Downloads
സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നിവ ആരുടെ കൃതികളാണ് ?

Aസുബ്രമണ്യഭാരതി

Bപ്രേംചന്ദ്

Cടാഗോർ

Dഅൽത്താഫ് ഹുസൈൻ ഹാലി

Answer:

B. പ്രേംചന്ദ്

Read Explanation:

പ്രേംചന്ദ്

  • ആധുനിക ഹിന്ദി, ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാൾ.
  • ധൻപത് റായ് ശ്രീവാസ്തവ എന്ന് യഥാർത്ഥ പേരുള്ള ഇദ്ദേഹം പ്രേംചന്ദ് എന്ന തൂലിക നാമത്തിൽ ആണ് രചനകൾ എഴുതിയത്.
  • ഉർദുവിൽ 'നവാബ്‌റായ്' എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിട്ടുണ്ട്.
  • കാല്പനികതയിൽ മാത്രം നിലനിരുന്ന ഹിന്ദി സാഹിത്യത്തെ 'റിയലിസത്തിലേക്ക് കൊണ്ടുവന്നത് പ്രേംചന്ദ് ആണെന്ന് കണക്കാക്കപ്പെടുന്നു. 
  • മുന്നൂറിലധികം ചെറുകഥകളും പതിനാല് നോവലുകളും പ്രേംചന്ദ് എഴുതിയിട്ടുണ്ട്
  • 1980 ജൂലൈ 31 ന് തപാൽ വകുപ്പ് 30 പൈസയുടെ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പ്രേംചന്ദിനെ അനുസ്മരിച്ചു.
  • സിലിഗുരിയിലെ (പശ്ചിമ ബംഗാൾ) മുൻഷി പ്രേംചന്ദ് മഹാവിദ്യാലയം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്

പ്രധാന കൃതികൾ :

  • സേവാസദൻ
  • പ്രേമാശ്രം
  • രംഗഭൂമി
  • ഗോദാൻ
  • കർമ്മഭൂമി 
  • കായകൽപ്പ് 
  • മനോരമ 
  • മംഗത്സൂത്ര 
  • നിർമ്മല 
  • പ്രതിജ്ഞ

 


Related Questions:

ദേശീയസമരകാലത്തെ വർത്തമാന പത്രങ്ങൾ നൽകിയ സംഭാവനകൾ ഏതെല്ലാമായിരുന്നു ?

  1. ഇന്ത്യയുടെ ഓരോ ഭാഗത്തും നടക്കുന്ന അടിച്ചമർത്തലിനെയും മർദകഭരണത്തെയും കൂട്ടക്കൊലയെയും കുറിച്ച് ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾക്ക് വിവരം നൽകി
  2. ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി
  3. പ്ലേഗ്, ക്ഷാമം എന്നിവ മൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾ മരണപ്പെട്ട വാർത്ത ഇന്ത്യയിലെമ്പാടും എത്തിച്ചു
    ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
    ശ്രീനാരായണധർമ പരിപാലനയോഗം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
    ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബംഗാളി' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
    പാഞ്ചാലിശപഥം, കിളിപ്പാട്ട്, കണ്ണൻപാട്ട്,കുയിൽപാട്ട് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?