App Logo

No.1 PSC Learning App

1M+ Downloads
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൊബൈൽ ഫോറൻസിക്‌സിന്റെ പങ്ക് എന്താണ്?

Aസൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് മൊബൈൽ ആപ്പുകൾ രൂപകൽപന ചെയ്യുവാൻ

Bനെറ്റ്‌വർക്ക് ട്രാഫിക്കും സൈബർ ആക്രമണങ്ങളും വിശകലനം ചെയ്യാൻ

Cസംശയിക്കുന്നയാളുടെ മൊബൈൽ ഉപകരണത്തിന്റെ ലൊക്കേഷൻ കണ്ടെത്താൻ

Dകുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്ന മൊബൈൽ ഉപകരണങ്ങളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ

Answer:

D. കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്ന മൊബൈൽ ഉപകരണങ്ങളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ

Read Explanation:

  • സൈബർ കുറ്റകൃത്യ അന്വേഷണത്തിൽ മൊബൈൽ ഫോറൻസിക്‌സിന്റെ പങ്ക് നിർണായകവും ബഹുമുഖവുമാണ്.
  • സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് മൊബൈൽ ഫോറൻസിക്‌സിന്റെ മുഖ്യ ഉദ്ദേശം 
  • കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് പോർട്ടബിൾ ഗാഡ്‌ജെറ്റുകൾ എന്നിവ പോലുള്ള  ഉപകരണങ്ങളിൽ നിന്നാണ് ഇതിലേക്കായുള്ള ഡാറ്റ ലഭിക്കുന്നത് 
  • ടെക്സ്റ്റ് സന്ദേശങ്ങൾ, കോൾ ലോഗുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ആപ്ലിക്കേഷനുകൾ എന്നിവയിൽ നിന്നെല്ലാം മൊബൈൽ ഫോറൻസിക്‌ വിദഗ്ധർ ഡാറ്റ വേർതിരിച്ചെടുക്കുന്നു

Related Questions:

An illegal intrusion into a computer system or network is called:
ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എതിരായി തെറ്റായ സന്ദേശങ്ങളും ഇ മൈലുകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സൈബർ കുറ്റകൃത്യം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
Which is the standard protocol for sending emails across the Internet ?
എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?

ഡാറ്റാ ഡിഡ്ലിംഗ് മായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ഡാറ്റ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി അതിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്നതിനെ ഡാറ്റാ ഡിഡ്ലിംഗ് എന്ന് വിളിക്കുന്നു.
  2. മിക്കപ്പോഴും ഒരു ഡാറ്റാ എൻട്രി ക്ലർക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ വൈറസ് ആയിരിക്കും ഡാറ്റാ ഡിഡ്ലിംഗ് എന്ന സൈബർ കുറ്റകൃത്യത്തിന് പിന്നിൽ.