Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിൽ എത്ര പുതിയ ഇനം പക്ഷികളെയാണ് കണ്ടെത്തിയത് ?

A10

B14

C17

D19

Answer:

C. 17

Read Explanation:

  • സൈലൻ്റ് വാലിയിൽ 17 ഇനം പുതിയ പക്ഷികളെ വനം വകുപ്പ് കണ്ടെത്തി.

  • 2023 ഡിസംബർ 27 നും 29 നും ഇടയിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിലാണ് 17 പുതിയ പക്ഷികൾ ഉൾപ്പെടെ 175 ഇനങ്ങളെ കണ്ടെത്തിയത്.

  • കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ്.

  • 85 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പാർക്കിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരും സംഘവും ക്യാമ്പ് ചെയ്താണ് കണക്കെടുപ്പ് നടത്തിയത്.

  •  

    1990ലായിരുന്നു ആദ്യ സർവേ നടത്തിയത്. അന്നത്തെ സർവേ ഗ്രൂപ്പ് അംഗങ്ങളായിരുന്ന പി കെ ഉത്തമൻ, സി സുശാന്ത്, കെ എസ് ജോസ് എന്നിവരും പങ്കെടുത്തു എന്നത് ഇത്തവണത്തെ കണക്കെടുപ്പിൻ്റെ പ്രത്യേകതയായിരുന്നു. 2020ലായിരുന്നു ഏഴാമത് സ‍‍ർവേ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.


Related Questions:

2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ സംസ്ഥാനതല കായിക മേള ഏത് പേരിൽ അറിയപ്പെടുന്നു ?
സഹകരണമേഖലയിൽ കേരളത്തിൽ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത ' നിലവിൽ വന്ന ജില്ല ഏത് ?
ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?
2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?
2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്‌കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?