App Logo

No.1 PSC Learning App

1M+ Downloads
സോപ്പ് കഷ്ണമെടുത്ത് ജലോപരിതലത്തിൽ സ്പർശിച്ചാൽ എന്ത് സംഭവിക്കും ?

Aജലത്തിന്റെ പ്രതലബലത്തിന് മാറ്റം സംഭവിക്കില്ല

Bജലത്തിന്റെ പ്രതലബലം കൂടും

Cജലത്തിന്റെ പ്രതലബലം കുറയും

Dകൊഹിഷൻ ബലത്തിന് മാറ്റം സംഭവിക്കില്ല

Answer:

C. ജലത്തിന്റെ പ്രതലബലം കുറയും

Read Explanation:

സർഫേസ് ടെൻഷൻ:

  • ഒരു ദ്രാവക പ്രതലത്തിന്റെ ഇലാസ്റ്റിക പ്രവണതയാണ്, സർഫേസ് ടെൻഷൻ.
  • സാധ്യമായ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തീർണ്ണം നേടാൻ സഹായിക്കുന്നു. 
  • സോപ്പ് ജലത്തിൽ അലിയിച്ചാൽ, പ്രതല ബലം കുറയുന്നു 
  • ജല തന്മാത്രകൾ തമ്മിലുള്ള ആകർഷണ ശക്തി കുറയുന്നു (cohesion force കുറയുന്നു)
  • അതിനാൽ, സോപ്പ് വസ്ത്രങ്ങളിലെ അഴുക്ക് നീക്കാൻ സഹായിക്കുന്നു 

Related Questions:

കടലിൽ നിന്ന് ശുദ്ധജലത്തിലേക്ക് കടക്കുന്ന കപ്പൽ :
ദ്രാവക ഉപരിതലം പാടപോലെ വർത്തിക്കുന്ന പ്രതലബലത്തിന് കാരണമാകുന്നത് തന്മാത്രകൾ തമ്മിലുള്ള ഏത് ആകർഷണ ബലമാണ്?
ദ്രാവകപടലങ്ങൾ തമ്മിലുള്ള അപേക്ഷികചലനം കുറക്കത്തക്ക വിധത്തിൽ അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകങ്ങൾക്കുള്ള കഴിവാണ് ആ ദ്രാവകത്തിന്റെ ______ .
ജലം, മണ്ണെണ്ണ, ഉപ്പ് വെള്ളം എന്നിവയിൽ കല്ലിന് കൂടുതൽ പ്ലവക്ഷമബലം അനുഭവപ്പെടുന്നത് ഏതിൽ ?
മെർകുറിയിലേക്ക് കേശിക കുഴൽ (capillary tube) താഴ്ത്തിയപ്പോൾ കേശിക താഴ്ച സംഭവിച്ചത്തിന്റെ കാരണം ?