മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു