App Logo

No.1 PSC Learning App

1M+ Downloads
സ്കിന്നർ തൻറെ പരീക്ഷണങ്ങൾ പ്രധാനമായും നടത്തിയത്?

Aഎലി, പൂച്ച

Bപൂച്ച, നായ

Cഎലി, പ്രാവ്

Dനായ, കുരങ്ങ്

Answer:

C. എലി, പ്രാവ്

Read Explanation:

സ്കിന്നറുടെ പരീക്ഷണം

  • എലിയിലും പ്രാവുകളിലും പരീക്ഷണം നടത്തിയാണ് സ്കിന്നർ തൻറെ പ്രവർത്തനാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത്.
  • വിശക്കുന്ന ഒരു എലിയെ പെട്ടിയിലാക്കി.
  • പെട്ടിക്കുള്ളിലെ ലിവറിൽ അമർത്തിയാൽ അൽപം ആഹാരം കിട്ടുന്ന സംവിധാനവും ഉണ്ടാക്കി.
  • പെട്ടിയിൽ സഞ്ചരിക്കുന്ന എലി യാദൃശ്ചികമായി ലിവറിൽ അമർത്തുകയും ഭക്ഷണം ലഭിക്കുകയും ചെയ്തു.
  • ക്രമേണ ലിവർ അമർത്തി ആഹാരം സമ്പാദിക്കാൻ എലി പഠിച്ചു.
  • ആഹാരം (സമ്മാനം) ലിവർ അമർത്തുന്ന പ്രതികരണം (ഓപ്പറന്റ് പ്രതികരണം) ത്തെ പ്രബലനം ചെയ്യുകയും എന്നാൽ പ്രബലനത്തിന്റെ അഭാവത്തിൽ ഓപ്പറന്റ് വ്യവഹാരം ഇല്ലാതാകുകയും ചെയ്യുന്നു.
  • എങ്ങനെയാണ് സ്കിന്നർ S-R സമവാക്യത്തെ R-S സമവാക്യമാക്കി മാറ്റിയത് - ജീവിക്ക് പുറപ്പെടുവിക്കാവുന്ന നിരവധി പ്രതികരണങ്ങളിൽ വച്ച് ഏറ്റവും ഉചിതമായതു മാത്രം പുറപ്പെടുവിക്കാനും അവയെ യഥായോഗ്യം ഉറപ്പിക്കാനും ശ്രമിച്ചു.
 
 

Related Questions:

According to Bruner, learning is most effective when:
The Genital Stage begins at:
അടുത്തിരിക്കുന്ന വസ്തുക്കളെ ഗ്രൂപ്പായി കാണുന്ന നിയമമാണ് ?
പാരമ്പര്യമോ അഭിരുചികളോ അല്ല, പരിശീലനമാണ് ഒരു വ്യക്തി ആരാകുമെന്ന തീരുമാനിക്കുന്നത്. ഇതേതു മനശാസ്ത്രം ചിന്താധാരയുടെ വീക്ഷണമാണ് ?
അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ് ?