App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

Aവാഹന

Bവിദ്യവാഹൻ

Cസുരക്ഷിത

Dസുരക്ഷായാനം

Answer:

B. വിദ്യവാഹൻ

Read Explanation:

വിദ്യവാഹൻ

  • സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷനാണ് വിദ്യവാഹൻ
  • മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം.
  • സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും.
  • അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുള്ള സംവിധാനവും ഉണ്ടാകും.
  • കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്.
  • പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്.

Related Questions:

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?
അരിവാൾ രോഗ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ജില്ല ഏത് ?
അടുത്തിടെ ആരംഭിച്ച "ഹാപ്പിനെസ്സ് കൊച്ചി - കെയറിങ് ഫോർ ദി വെൽനെസ്സ് ഓഫ് ഓൾ" എന്ന പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി ?
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?