App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീപ്രത്യുൽപ്പാദനവ്യവസ്ഥയിൽ ഭ്രൂണം വളർച്ച പൂർത്തികരിക്കുന്ന ഭാഗം?

Aഅണ്ഡാശയം

Bഗർഭാശയം

Cഎൻഡോമെട്രിയം

Dഅണ്ഡവാഹി

Answer:

B. ഗർഭാശയം

Read Explanation:

സ്ത്രീപ്രത്യുൽപ്പാദനവ്യവസ്ഥ

  • അണ്ഡാശയം :
    • അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നു.
  • അണ്ഡവാഹി :
    • അണ്ഡത്തെ ഗർഭാശയത്തിലേക്ക് വഹിക്കുന്നു.
    • ബീജസംയോഗം നടക്കുന്നത് ഇവിടെവച്ചാണ്.
  • ഗർഭാശയം
    • ഭ്രൂണം വളർച്ച പൂർത്തികരിക്കുന്ന ഭാഗം.
  • എൻഡോമെട്രിയം :
    • ഗർഭാശയഭിത്തിയുടെ ഉൾപ്പാളി.
    • ഇതിൽ ഭ്രൂണം പറ്റിപ്പിടിച്ചു വളരുന്നു.
  • യോനി:
    • ഗർഭാശയം പുറത്തേക്കു തുറക്കുന്ന ഭാഗം.
    • പുംബീജങ്ങൾ ഇവിടെയാണ് നിക്ഷേപിക്കപ്പെടുന്നത്

 


Related Questions:

ബീജങ്ങളുടെ പോഷണത്തിനും ചലനത്തിനും ആവശ്യമായ ഘടകങ്ങൾ അടങ്ങിയ ദ്രവം ഉൽപ്പാദിപ്പിക്കുന്നത് ?
ദ്വിവിഭജനം എന്ന പ്രത്യുല്പാദന രീതി കാണപ്പെടുന്നത് :
പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നത് ?
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും അനുകൂല സാഹചര്യത്തിൽ പുതിയ ജീവിയായും വളരാനും കഴിയുന്ന സൂഷ്മ കോശങ്ങളായ രേണുക്കൾ ഉൽപാദിപ്പിക്കുന്ന ജീവിയാണ് ?
പുംബീജത്തിൽ പിതൃക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് കാണപ്പെടുന്നത്?