വർത്തുള ചലനം:
ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്ത ഭ്രമണ പഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്നറിയപ്പെടുന്നു.
സമവർത്തുളചലനം
വൃത്താകൃതിയിലുള്ള പാതയിലൂടെ സ്ഥിര വേഗതയിൽ സഞ്ചരിക്കുന്ന, ഒരു വസ്തുവിന്റെ ചലനമാണ് സമവർത്തുള ചലനം. ഇവിടെ വേഗത സ്ഥിരം ആണെങ്കിലും, പ്രവേഗം മാറി കൊണ്ടിരിക്കുന്നു. കാരണം, ദിശ മാറി കൊണ്ടിരിക്കുന്നു.
ഏകീകൃത ചലനം
സ്ഥിരമായ വേഗതയിലുള്ള ഒരു വസ്തുവിൻ്റെ ചലനത്തെയാണ് ഏകീകൃത ചലനം എന്നറിയപ്പെടുന്നത്.