App Logo

No.1 PSC Learning App

1M+ Downloads
"സ്ഥിര-സ്ഥിതി സിദ്ധാന്തം" (Steady-State Theory) എന്ന ആശയത്തിന്റെ വക്താവ് :

Aജോർജ് ലെമൈറ്റർ

Bഎഡ്വിൻ ഹബിൾ

Cസ്റ്റീഫൻ ഹോക്കിംഗ്

Dഫ്രെഡ് ഹോയ്ലെ

Answer:

D. ഫ്രെഡ് ഹോയ്ലെ

Read Explanation:

ഹോയലിന്റെ സ്ഥിരസ്ഥിതി സിദ്ധാന്തം

 (Steady State Theory)

  • ഹോയ്ലെ "സ്ഥിര-സ്ഥിതി സിദ്ധാന്തം" (Steady-State Theory) എന്ന ആശയത്തിന്റെ വക്താവായിരുന്നു

  • എല്ലാ കാലഘട്ടത്തിലും പ്രപഞ്ചം ഏറെക്കുറെ ഇന്നത്തെ അവസ്ഥയിൽ തന്നെയായിരുന്നു എന്ന് ഈ സങ്കൽപ്പം കണക്കാക്കുന്നു. 

  • എന്നാൽ പ്രപഞ്ചവികസനത്തെ സംബന്ധിച്ച മഹത്തായ തെളിവുകൾ പിൽക്കാലത്ത് ലഭ്യമായതിനാൽ വികസിക്കുന്ന പ്രപഞ്ചം എന്ന ഹബിളിന്റെ വാദഗതിയെയാണ് ശാസ്ത്രലോകം അനുകൂലിക്കുന്നത്.

  • 'മഹാവിസ്ഫോടനം' (Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ലെ (Fred Hoyle) ആണ്. 1949 മാർച്ചിൽ ബിബിസി റേഡിയോയിൽ നടത്തിയ ഒരു പ്രക്ഷേപണത്തിനിടെയാണ് അദ്ദേഹം ഈ പദം ഉപയോഗിച്ചത്.

  • പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള ലെമൈറ്ററുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന ആശയത്തെ കളിയാക്കുന്ന ഒരു പദമായാണ് ഹോയ്ലെ ഇത് ഉപയോഗിച്ചത്.


Related Questions:

ആന്തരിക ഗ്രഹങ്ങൾ എന്ന അറിയപ്പെടുന്ന ഗ്രഹങ്ങൾ :
സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം ഏത് ?
സൂര്യൻ ഉൾപ്പെട്ട നക്ഷത്രസമൂഹം
Which element is mostly found in Sun's mass ?
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം ...................... പ്രകാശവർഷം അകലെയാണ് സൂര്യൻ.