App Logo

No.1 PSC Learning App

1M+ Downloads
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് ശേഷം സ്പെയിനിൻ്റെ ഏകാധിപതിയായി മാറിയത് ഇവരിൽ ആരാണ്?

Aഫ്രാൻസിസ്കോ ഫ്രാങ്കോ

Bമിഗുവൽ പ്രിമോ ഡി റിവേര

Cമാനുവൽ അസാന

Dഅൻ്റോണിയോ ഡി ഒലിവേര സലാസർ

Answer:

A. ഫ്രാൻസിസ്കോ ഫ്രാങ്കോ

Read Explanation:

ഫ്രാൻസിസ്കോ ഫ്രാങ്കോ

  • സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936-1939), ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയാണ് റിപ്പബ്ലിക്കൻ ഗവൺമെൻ്റിനെതിരായ നാഷണലിസ്റ്റ് വിഭാഗത്തിന് നേതൃത്വം നൽകിയത്.
  • നാഷണലിസ്റ്റുകളുടെ പ്രഥമ നേതാവായിരുന്ന  അദ്ദേഹം യുദ്ധാനന്തരം  സ്പെയിനിൻ്റെ ഏകാധിപതിയായി.
  • ഇതോടെ സ്പെയിനിൽ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടു
  • രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചേർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും നിർണ്ണായകമയ സഹായങ്ങൾ ഇദ്ദേഹം നൽകി
  • 1975-ൽ അദ്ദേഹം അന്തരിച്ചു.

Related Questions:

ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ബെനിറ്റോ മുസ്സോളിനിയുടെ ആദ്യകാല ജീവിതവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക

  1. അധ്യാപകനായി ജീവിതം ആരംഭിച്ചു.
  2. ആദ്യകാലത്ത് ഒരു സോഷ്യലിസ്റ്റും നിരീശ്വരവാദിയും ആയിരുന്നു
  3. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ അവന്തിയുടെ പത്രാധിപരായിരുന്നു .
  4. 1925 ലാണ് മിലാനിൽ വച്ച് ഫാസിയോ ഡി കൊമ്പറ്റിമെൻ്റോ എന്ന പേരിൽ ഒരു ഫാസിസ്റ്റ്  സംഘടന രൂപീകരിച്ചത്

    മുസ്സോളിനി ഇറ്റലിയുടെ അധികാരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കൂന്നൂ. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

    1. ഇറ്റലിയുടെ അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്സോളിനി റോമിലേക്ക്  ഒരു മാർച്ച് സംഘടിപ്പിച്ചു.
    2. 1921 ഒക്ടോബർ 28 ആം തീയതിയാണ് മുസ്സോളിനി 30,000 ത്തോളം വരുന്ന ഫാസിസ്റ്റ് സേനയുമായി റോമിലേക്ക് മാർച്ച് നടത്തിയത്
    3. വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് മുസ്സോളിനിയെ ഭയന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു
    4. അധികാരം ലഭിച്ച ഉടനെ തന്നെ മുസ്സോളിനി രാജ്യമൊട്ടാകെ തന്റെ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
      'ജനാധിപത്യത്തിൻ്റെ ആയുധപ്പുര' എന്നറിയപ്പെട്ട രാജ്യം ഏത് ?
      രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?
      ജർമ്മൻ ഏകീകരണത്തിന് മുഖ്യ പങ്ക് വഹിച്ച ചാൻസലർ ആരാണ് ?