Challenger App

No.1 PSC Learning App

1M+ Downloads
സ്പെയ്നിലെ പ്രമുഖ ഫാസിസ്റ്റ് പാർട്ടിയായിരുന്ന 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്)യുടെ സ്ഥാപകൻ ആരായിരുന്നു?

Aമിഗുവൽ പ്രിമോ ഡി റിവേര

Bഫ്രാൻസിസ്കോ ഫ്രാങ്കോ

Cജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര

Dമാനുവൽ അസാന

Answer:

C. ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര

Read Explanation:

ഫലാഞ്ച് എസ്പാനോല (ഫാലാൻക്സ്)

  • ഒരു സ്പാനിഷ് അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേരയാണ് 1933-ൽ ഫലാഞ്ച് എസ്പാനോല എന്ന പാർട്ടി സ്ഥാപിച്ചത് 
  • 1923 മുതൽ 1930 വരെ സ്‌പെയിനിൽ ഏകാധിപതിയായിരുന്ന മിഗ്വൽ പ്രിമോ ഡി റിവേരയുടെ മകനായിരുന്നു അൻ്റോണിയോ പ്രിമോ ഡി റിവേര.
  • ഫാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായിരുന്നു ഫലാഞ്ച് എസ്പാനോല.
  • ഇംഗ്ലീഷ് ഭാഷയിൽ ഫാലാൻക്സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് 
  • സ്പെയിനിൽ ദേശീയ, സ്വേച്ഛാധിപത്യ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത് .

Related Questions:

മ്യൂണിക്ക് ഉടമ്പടിയുമായി ബന്ധപ്പെട്ട കൃത്യമായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രൂപീകൃതമായ സ്വതന്ത്ര രാജ്യമായ ചെക്കോസ്ലോവാക്യയുടെ ജർമ്മൻ ഭൂരിപക്ഷ പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്.
  2. ഹിറ്റ്‌ലർ സുഡെറ്റൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ബ്രിട്ടനും ഫ്രാൻസും ചെക്കോസ്ലോവാക്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
  3. 1938 സെപ്റ്റംബറിലെ മ്യൂണിക്ക് ഉടമ്പടി പ്രകാരം സുഡെറ്റെൻലാൻഡിൽ ജർമ്മനിക്ക് യാതൊരു അവകാശങ്ങളും ഇല്ലാതെയായി
  4. മ്യൂണിക്ക് ഉടമ്പടിക്ക് ആറുമാസത്തിനുശേഷം, ജർമ്മനി ചെക്കോസ്ലോവാക്യയെ ആക്രമിച്ച് പൂർണ്ണമായും കീഴടക്കി
    1938-ൽ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ''ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി, നമുക്ക് മ്യൂണിച്ചിൽ നഷ്ടമായത് ഒരു വ്യത്യസ്‌ത സന്ദർഭമാണ്" ഈ വാക്കുകൾ ആരുടേതാണ് ?
    രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷം ഏത്?
    മുസ്സോളിനി വധിക്കപ്പെട്ട വർഷം?
    മ്യൂണിക്ക് ഉടമ്പടിയെ ചരിത്രകാരൻമാർ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് ?