App Logo

No.1 PSC Learning App

1M+ Downloads
സ്പൈറൽ കരിക്കുലം എന്ന ആശയവുമായി ബന്ധപ്പെട്ടുകിടക്കുന്ന പഠന സംക്രമണ രീതി?

Aപാർശ്വ സംക്രമണം

Bഅനുക്രമ സംക്രമണം

Cസമാന്തര സംക്രമണം

Dലംബ സംക്രമണം

Answer:

D. ലംബ സംക്രമണം

Read Explanation:

ചാക്രികപാഠ്യപദ്ധതി (Spiral)
  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി
  • ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.

Related Questions:

പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരം അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ സഹകരണാത്മക പഠനത്തിൻറെ ഉൽപന്നമല്ലാത്തത് ഏത് ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?
ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :
കുട്ടികൾ ഏറ്റവുമധികം പ്രചോദിതരാകുന്ന ക്ലാസിന്റെ ലക്ഷണം താഴെ പറയുന്നതിൽ ഏതാണ്?