Challenger App

No.1 PSC Learning App

1M+ Downloads
സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?

Aറിക്കറ്റ്സിയ

Bവൈറസ്

Cഫംഗസ്

Dപ്രോട്ടോസോവ

Answer:

A. റിക്കറ്റ്സിയ

Read Explanation:

സ്പോട്ടട് ഫിവർ

  • റിക്കറ്റ്സിയ ജനുസ്സിൽ പെടുന്ന വിവിധ ഇനം ബാക്ടീരിയകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധി
  • ഈ ബാക്ടീരിയകൾ പ്രാഥമികമായി രോഗബാധിതരായ ചെള്ളുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്
  • പനി, ഓക്കാനം, ഛർദ്ദി, തലവേദന, പേശിവേദന എന്നിവയാണ് പ്രാഥമിക  രോഗലക്ഷണങ്ങൾ.
  • പിന്നീട് ശരീരത്തിൽ പുള്ളികളും പ്രത്യക്ഷമാകും
  • ഡോക്സിസൈക്ലിൻ മുതലായ ആൻറിബയോട്ടിക്കുകളാണ് പ്രഥമികമായും ഈ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് 

ബാക്ടീരിയ മൂലമുണ്ടാകുന്ന മറ്റ് ചില പ്രധാന  രോഗങ്ങൾ 

  • ലെപ്രസി (കുഷ്ഠം)
  • സിഫിലിസ്
  • മെനിൻജൈറ്റിസ്
  • ഗൊണൊറിയ
  • പെർറ്റുസിസ് (വില്ലൻ ചുമ)
  • മാൾട്ടാ പനി
  • ടൈഫോയ്ഡ്
  • റ്റെറ്റനസ്
  • നിമോണിയ
  • പ്ലേഗ്
  • കോളറ
  • ട്യൂബർകുലോസിസ് (ക്ഷയം)
  • ആന്ത്രാക്സ്
  • ഡിഫ്തീരിയ
  • ബോട്ടുലിസം
  • എലിപ്പനി

Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

  1. മന്ത് രോഗത്തിൻ്റെ രോഗകാരികളാണ് പൂച്ചറേറിയ ബാങ്ക്രോഫ്റ്റി എന്ന വിരകൾ
  2. മന്ത് രോഗം പരത്തുന്നത് അനോഫിലസ് വിഭാഗത്തിൽപെട്ട പെൺ കൊതുകുകളാണ്
  3. പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥ (ലിംഫാറ്റിക് വ്യവസ്ഥ)യിൽ ആണ് വസിക്കുന്നത്
  4. ജനിതക വൈകല്യങ്ങളാണ് മന്ത് രോഗത്തിൻ്റെ പ്രധാന കാരണം
    എലിപ്പനിയ്ക്ക് കാരണമായ ബാക്‌ടീരിയ ഏത്?
    കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
    താഴെ തന്നിട്ടുള്ള സൂചനകളിൽ ഏത് രോഗമാണ് പ്രോട്ടോസോവ ഇനത്തിൽപ്പെടുന്ന രോഗകാരികൾ മൂലം ഉണ്ടാകുന്നത്?

    മലേറിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ചതുപ്പ് രോഗം എന്നും റോമൻ ഫീവർ എന്നും മലേറിയ അറിയപ്പെടുന്നു.

    2.മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ മരുന്ന് ക്വുനയ്ൻ ആണ്.