സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ
Aസച്ചിൻ ടെൻടുൽക്കർ
Bഎം. എസ്. ധോണി
Cരോഹിത് ശർമ്മ
Dസൗരവ് ഗാംഗുലി
Answer:
B. എം. എസ്. ധോണി
Read Explanation:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI)
- ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്ക്
- പഴയകാല പേര് : ഇംമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
- ഇംമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം : 1921
- ഇംമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറിയ വർഷം : 1955
- 1955 ലാണ് SBI ദേശസാത്കരിച്ചത്
- മുംബൈയാണ് ആസ്ഥാനം
സവിശേഷതകൾ :
- ഇന്ത്യയിൽ ഏറ്റവും കുടുതകൾ ബ്രാഞ്ചുകളുള്ള ബാങ്കാണ് SBI
- ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്കും SBI തന്നെയാണ്
- ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് നടപ്പിലാക്കിയ ബാങ്ക്
- ഇന്ത്യയിൽ ആദ്യ ഒഴുകുന്ന A T M സ്ഥാപിച്ച ബാങ്ക്
- പത്ര പരസ്യത്തിൽ S B I യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ട കവി : രവീന്ദ്രനാഥ ടാഗോർ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ : എം. എസ്. ധോണി
- 2023 ലാണ് എം. എസ്. ധോണി SBIയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്