App Logo

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി ദിനപത്രത്തിന്റെ ഉടമസ്ഥൻ ആരായിരുന്നു?

Aഇ.എം.എസ്സ്.

Bകൃഷ്ണപിള്ള

Cഅബ്ദുൾ ഖാദർ മൗലവി

Dഇ.കെ. നായനാർ

Answer:

C. അബ്ദുൾ ഖാദർ മൗലവി

Read Explanation:

സ്വദേശാഭിമാനി പത്രം:

  • സ്ഥാപകൻ : വക്കം അബ്ദുൽ ഖാദർ മൗലവി.
  • പത്രം ആരംഭിച്ച വർഷം : 1905, ജനുവരി 19.
  • പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം : അഞ്ചുതെങ്ങ്.
  • ആപ്തവാക്യം : ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ.
  • ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള. 
  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം : 1906.
  • പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം : 1907.
  • തിരുവിതാംകൂർ സർക്കാറിനെയും ദിവാൻ ആയ പി രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം : 1910 സെപ്റ്റംബർ 26
  • “എന്റെ പത്രാധിപർ ഇല്ലാതെ, എനിക്ക് എന്തിനാണ് പത്രവും അച്ചടിശാലയും” എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ : വക്കം മൗലവി. 

Related Questions:

അക്കാമ്മാ ചെറിയാൻ്റെ ജന്മസ്ഥലം എവിടെ ?
കേരളത്തിലെ ആദ്യ വിധവാ വിവാഹം നടത്തിയ നവോത്ഥാന നായകനാര്?
ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിതമായ വർഷം ഏത് ?
The person who wrote the first biography of Sree Narayana Guru :

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.