സ്വന്തം കുട്ടികളെ നിരീക്ഷിച്ച് ശിശു വികാസത്തെ സംബന്ധിച്ച് ആധുനികവും വ്യക്തവുമായ ഗ്രന്ഥങ്ങൾ രചിച്ച മനശാസ്ത്രജ്ഞൻ ആരാണ് ?
Aവൈഗോട്സ്കി
Bജീൻ പിയാഷെ
Cവില്യം വൂണ്ട്
Dജെറോം എസ് ബ്രൂണർ
Answer:
B. ജീൻ പിയാഷെ
Read Explanation:
സ്വന്തം കുട്ടികളെ നിരീക്ഷിച്ച് ശിശു വികാസത്തെ സംബന്ധിച്ച് ആധുനികവും വ്യക്തവുമായ ഗ്രന്ഥങ്ങൾ രചിച്ച മനശാസ്ത്രജ്ഞൻ - ജീൻ പിയാഷെ
ഭാര്യയായ വാലെന്റിനയുടെ സഹായത്തോടെ സ്വന്തം മക്കളായ ജാക്വലിൻ, ലൂസിയാന, ലോറൻറ് എന്നിവരെ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനത്തെക്കുറിച്ചുള്ള പല നിഗമനങ്ങളും രൂപപ്പെടുത്തിയത്.