App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതയാണ്?.

Aതീവ്രദേശീയത

Bസാമ്രാജ്യത്വം

Cമിലിട്ടറിസം

Dവിപുലീകരണവാദം

Answer:

A. തീവ്രദേശീയത

Read Explanation:

തീവ്രദേശീയത

  • സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ വിവിധ മാർഗങ്ങൾ സ്വീകരിച്ചു. അതിലൊന്നാണ് തീവ്രദേശീയത.
  • മറ്റ് രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേശങ്ങളെയും കീഴടക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ ദേശീയതയെ ഉപയോഗിച്ചു.
  • ഇത് തീവ്രദേശീയത (Aggressive Nationalism) എന്നറിയപ്പെടുന്നു.
  • സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ഇതിന്റെ പ്രത്യേകതയായിരുന്നു.
  • തീവ്രദേശീതയിൽ അധിഷ്‌ഠിതമായി രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ് പാൻ സ്ലാവ് പ്രസ്ഥാനം. പാൻ ജർമൻ പ്രസ്ഥാനം, പ്രതികാര പ്രസ്ഥാനം എന്നിവ,

Related Questions:

Fascism developed very rapidly in:
ഒന്നാം ലോക മഹായുദ്ധത്തിൽ വിഷ വാതകം ആദ്യമായി പ്രയോഗിക്കപ്പെട്ട നഗരം ഏത്?
A secret treaty was signed between Britain and France in :
To establish its dominance in Central Europe and Balkan Provinces, Germany planned to unite the .................
The rise of Fascism in Italy was led by: