App Logo

No.1 PSC Learning App

1M+ Downloads
സ്വയം കേന്ദ്രികൃത അവസ്ഥ (Egocentrism) എന്നത് പിയാഷെ മുന്നോട്ടുവച്ച ഏത് വൈജ്ഞാനിക വികാസഘട്ടത്തിന്റെ പ്രത്യേകതയാണ് ?

Aപ്രാഗ്മനോവ്യാപാര ഘട്ടം (Pre-Operational Stage)

Bമൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage)

Cഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational Stage)

Dഇന്ദ്രിയ ചാലക ഘട്ടം (Sensory Motor Stage)

Answer:

A. പ്രാഗ്മനോവ്യാപാര ഘട്ടം (Pre-Operational Stage)

Read Explanation:

പ്രാഗ്മനോവ്യാപാര ഘട്ടം

 

  • 2-7 years
  • ഭാഷ വികസിക്കുന്നു
  • പ്രതിരൂപങ്ങൾ
  • സ്വന്തം വീക്ഷണത്തിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്നു / അഹം കേന്ദ്രിതം (Egocentrism)
  • കേന്ദ്രീകൃത ചിന്തനം (Centration) - ഒന്നിലധികം കാര്യങ്ങളെ ഒരേസമയം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു 
  • ഒരു ദിശയിലേക്ക് മാത്രം ചിന്തനം
  • അനിമിസം - സചേതന ചിന്ത - ജീവനില്ലാത്ത വസ്തുക്കൾക്ക് ജീവനുണ്ട് എന്ന് ചിന്തിക്കുന്നു 
  • പ്രാഗ്മനോവ്യാപാര ഘട്ടത്തിന്റെ അവസാന കാലം എത്തുമ്പോഴേക്കും യുക്തിചിന്തനം എന്ന കഴിവ് കുട്ടികൾ ആർജ്ജിക്കുവാൻ തുടങ്ങുന്നു



Related Questions:

പഠനത്തിനായുള്ള വിലയിരുത്തലുമായി (Assessment for learning) ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. പഠനത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളാണിത്
  2. കുട്ടി എന്തു പഠിച്ചു എന്നതിനാണ് ഇതിൻെറ ഊന്നൽ
  3. പഠനത്തിൽ ഉൾച്ചേർന്ന തുടർച്ചയായ പ്രക്രിയയാണിത്
  4. ഗുണാത്മകമായ വിലയിരുത്തലാണ് ഇതിലൂടെ നടക്കുന്നത്
    ബാല്യകാലഘട്ടത്തിൽ നിന്ന് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്കുള്ള പരിവർത്തനഘട്ടമെന്നു കൗമാരത്തെ വിശേഷിപ്പിച്ച് ?
    മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?
    മനോസാമൂഹിക വികാസ സിദ്ധാന്തമനുസരിച്ചു കൗമാരകാലത്തെ സംഘർഷങ്ങളെ വിജയകരമായി കടന്നുപോകുന്നവർക്ക് ................ ഉണ്ടായിരിക്കും.
    വളർച്ചയെയും വികാസത്തെയും സംബന്ധിച്ച താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?