App Logo

No.1 PSC Learning App

1M+ Downloads
സ്വയാർജിതസ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുവാൻ ലാമാർക്ക് എത് ജീവിയുടെ,എന്ത് പ്രത്യേകതകളാണ് ഉദാഹരണം ആക്കിയത്?

Aസീബ്രയുടെ വരകൾ

Bആനയുടെ കൊമ്പുകൾ

Cജിറാഫിന്റെ കഴുത്ത്

Dഒട്ടകപക്ഷിയുടെ കാലുകൾ

Answer:

C. ജിറാഫിന്റെ കഴുത്ത്

Read Explanation:

ലാമാർക്കിസം

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിതസ്വഭാവങ്ങൾ.
  • ഇത്തരം സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.
  • ലാമാർക്കിന്റെ അഭിപ്രായത്തിൽ ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്.
  • ഭക്ഷ്യ ദൗർലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ചു.
  • അതിന്റെ ഫലമായി കഴുത്തിന് നീളം കൂടിയ ജിറാഫുകൾ തലമുറകളിലൂടെ രൂപപ്പെട്ടു
  • എന്നാൽ ഇത്തരം സ്വയാർജിതസ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല

Related Questions:

ഡാർവിൻ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിൽ പാഠവിധേയമാക്കിയ സവിശേഷ പ്രാധാന്യമുള്ള ജീവിയേത് ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ചാള്‍സ് ഡാര്‍വിന് കഴിഞ്ഞില്ല.ഇതായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയ പരിണാമസിദ്ധാന്തത്തിന്റെ മുഖ്യപോരായ്മ.

2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.

ജീവികൾ ജീവിതകാലത്ത് ആർജ്ജി ക്കുന്ന സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപ പ്പെടുന്നു എന്ന് വിശദീകരിച്ച ശാസ്ത്ര ജ്ഞൻ ആര് ?
ജീവികളുടെ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :
ഊർജം സംഭരിക്കുന്ന തന്മാത്രകളാണ് :