App Logo

No.1 PSC Learning App

1M+ Downloads
സ്വരാജ് പാർട്ടി രൂപീകരണം,രണ്ടാം വട്ടമേശ സമ്മേളനം,സൈമൺ കമ്മീഷൻ,ഗാന്ധി-ഇർവിൻ ഉടമ്പടി.ഇവയിൽ ആദ്യം നടന്നത് ഏത്?

Aസ്വരാജ് പാർട്ടി രൂപീകരണം

Bരണ്ടാം വട്ട മേശ സമ്മേളനം

Cസൈമൺ കമ്മീഷൻ

Dഗാന്ധി-ഇർവിൻ ഉടമ്പടി

Answer:

A. സ്വരാജ് പാർട്ടി രൂപീകരണം

Read Explanation:

സ്വരാജ് പാർട്ടി

  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടനയാണ് സ്വരാജ് പാർട്ടി.
  • 1923 ജനുവരി 1നു സ്വരാജ് പാർട്ടി രൂപീകൃതമായി.
  • പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
  • സി ആർ ദാസ് ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.
  • മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ സെക്രട്ടറി.

  • സൈമൺ കമ്മിഷൻ ഇന്ത്യയിൽ വന്ന വർഷം - 1928 ഫെബ്രുവരി 3
  • ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം :1931 മാർച്ച് 5
  • രണ്ടാം വട്ട മേശ സമ്മേളനം ആരംഭിച്ചത് : 1931 സെപ്റ്റംബർ 7

 


Related Questions:

ഖേദയിലെ കർഷക സമരം നടന്നത്?
..... ദേശീയത വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 'പ്രജാമണ്ഡല'ങ്ങളുടെ ഒരു പരമ്പര സ്ഥാപിക്കപ്പെട്ടു.
ആരാണ് ഇന്ത്യയിൽ ഖിലാഫ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
ഏത് വർഷമാണ് ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നത്?
നിസ്സഹകരണ പ്രസ്ഥാനത്തിൽ മഹാത്മാഗാന്ധിയുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജഡ്ജി?