Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം ഏത് ?

Aനിവർത്തന പ്രക്ഷോഭം

Bപാലിയം സത്യാഗ്രഹം

Cമാഹി വിമോചന സമരം

Dഎം.എസ്.പി സമരം

Answer:

B. പാലിയം സത്യാഗ്രഹം

Read Explanation:

പാലിയം സത്യാഗ്രഹം.

  • 1947 ൽ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
  • സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമാണിത്.
  • 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
  • സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
  • പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിതയാണ് കെ.കെ.കൗസല്യ.

Related Questions:

ഒന്നാം പഴശ്ശി വിപ്ലവാനന്തരം പഴശ്ശിരാജാവും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ സന്ധിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കൻ ആണ് മലബാറിൽ വന്ന് പഴശ്ശിരാജയുമായി അനുരഞ്ജനത്തിന് തയ്യാറായത്.

2.പഴശ്ശിയുടെ മാതുലൻ ആയിരുന്ന കുറുംബ്ര നാട്ടു രാജാവിന്  കോട്ടയം പ്രദേശം പാട്ടത്തിനു നൽകിയ കരാർ ഇതോടെ ബ്രിട്ടീഷുകാർ റദ്ദ് ചെയ്തു.

3.ചിറക്കൽ രാജാവിൻറെ മധ്യസ്ഥതയിൽ ആയിരുന്നു സന്ധി സംഭാഷണം.

ഒന്നാം പഴശ്ശിവിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്ന രാജാവ് ആരാണ് ?
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത് ?
ചീമേനി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
കരിന്തളം നെല്ലു പിടിച്ചെടുക്കൽ സമരം നടന്ന വർഷം?