സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നിർദേശം നൽകിയത് ഇവയിൽ ഏത് വിദ്യാഭ്യാസ കമ്മിറ്റിയാണ് ?
Aയശ്പാൽ കമ്മിറ്റി
Bകോത്താരി കമ്മീഷൻ
Cസ്വാമിനാഥൻ സ്റ്റഡി ഗ്രൂപ്പ്
Dരാമമൂർത്തി കമ്മിറ്റി
Answer:
A. യശ്പാൽ കമ്മിറ്റി
Read Explanation:
യശ്പാൽ കമ്മിറ്റി
- 1993-ലാണ് ഡോ. യശ്പാൽ കമ്മിറ്റി രൂപീകൃതമായത്
- ഈ കമ്മിറ്റി 'Learning without burden' എന്ന ആശയമാണ് റിപ്പോർട്ടായി സമർപ്പിച്ചത്
- പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും ഉപദേശിക്കുക എന്നതായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം.
യശ്പാൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശകൾ:
- സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുക
- പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിലും പാഠപുസ്തകം തയ്യാറാക്കുന്നതിലും അധ്യാപകരുടെ കൂടുതൽ പങ്കാളിത്തം.
- പ്രീ-സ്കൂളിൽ പ്രവേശനത്തിനുള്ള ടെസ്റ്റോ അഭിമുഖമോ നടത്താൻ പാടില്ല.
- പ്രൈമറി സ്റ്റേജിൽ ഗൃഹപാഠവും പ്രോജക്ട് വർക്കുകളും പാടില്ല.
- ഓഡിയോ-വീഡിയോ സ്റ്റഡി മെറ്റീരിയലിന്റെ വിപുലമായ ഉപയോഗം
- അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 നിർബന്ധമാക്കുന്നു.
- ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കണം.
- നഴ്സറി പ്രവേശനത്തിനുള്ള ഇന്റർവ്യൂ ടെസ്റ്റുകളും അഭിമുഖങ്ങളും ഒഴിവാക്കണം
- CBSEയുടെ അധികാരപരിധി കേന്ദ്രീയ വിദ്യാലയങ്ങൾൾക്കും, നവോദയ വിദ്യാലയങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തണം
- മറ്റെല്ലാ സ്കൂളുകളും അതത് സംസ്ഥാന ബോർഡുകളുമായി അഫിലിയേറ്റ് ചെയ്യണം.
