Aശബ്ദത്തിന്റെ പ്രതിഫലനം
Bശബ്ദത്തിന്റെ ആവർത്തനപ്രതിപതനം
Cശബ്ദത്തിന്റെ അപവർത്തനം
Dശബ്ദത്തിന്റെ പ്രകീർണ്ണനം
Answer:
B. ശബ്ദത്തിന്റെ ആവർത്തനപ്രതിപതനം
Read Explanation:
ആവർത്തനപ്രതിപതനം:
ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ചയായി പ്രതിപതിക്കുന്നതാണ് ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം.
ആവർത്തന പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ:
a. മെഗാഫോൺ, ഫോണുകൾ, സംഗീത ഉപകരണങ്ങളായ ട്രംബറ്റ്സ്, നാദസ്വരം തുടങ്ങിയവ നിർമിച്ചിരിക്കുന്നത് അവയിൽ നിന്നു പുറപ്പെടുന്ന ശബ്ദം, മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കാതെ ഒരു നിശ്ചിത ദിശയിൽ മാത്രം സഞ്ചരിക്കത്തക്ക രീതിയിലാണ്.
ഇത്തരം ഉപകരണങ്ങളിൽ കോണിക്കൽ ആകൃതിയിലുള്ള തുറന്ന ഭാഗം ശബ്ദത്തിന്റെ ആവർത്തന പ്രതിപതന ഫലമായുള്ള തരംഗങ്ങളെ ഒരു നിശ്ചിത ദിശയിലേക്കു നയിച്ച് ഉയർന്ന അളവിൽ കേൾക്കാൻ സഹായിക്കുന്നു.
b. സ്റ്റെതസ്കോപ്പ് - മനുഷ്യശരീരത്തിലെ മിടിപ്പുകൾ, പ്രത്യേകിച്ചും ഹൃദയമിടിപ്പ് അറിയാൻ സഹായിക്കുന്നു.
c. ഹാളുകളുടെ സീലിങ്ങുകൾ വളച്ചു നിർമിച്ചിരിക്കുന്നത് - ഒരു സ്രോതസ്സിൽ നിന്നുണ്ടാവുന്ന ശബ്ദം ആവർത്തന പ്രതി പതനത്തിന്റെ ഫലമായി ഹാളിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കാൻ സഹായിക്കുന്നു.
d)
സൗണ്ട് ബോർഡുകൾ - സ്റ്റേജിനു പിന്നിൽ സ്ഥാപിച്ചിരിക്കുന്ന വളഞ്ഞ സൗണ്ട് ബോർഡുകൾ ആവർത്തനപ്രതിപതനത്തിലൂടെ ശബ്ദത്തെ ഹാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
ഗിറ്റാർ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളുടെ ബോർഡുകളും, സൗണ്ട് ബോർഡുകളായി പ്രവർത്തിക്കും.
