App Logo

No.1 PSC Learning App

1M+ Downloads
സർഗാത്മകതയുടെ ശരിയായ ഘട്ടങ്ങൾ തിരഞ്ഞെടുക്കുക ?

Aസജ്ജീകരണം, ഉദ്ഭവനം, പ്രകാശനം, പുനഃപരിശോധന

Bഉദ്ഭവനം, പ്രകാശനം, പുനഃപരിശോധന, സജ്ജീകരണം

Cപുനഃപരിശോധന, ഉദ്ഭവനം, സജ്ജീകരണം, പ്രകാശനം

Dസജ്ജീകരണം, പ്രകാശനം, ഉദ്ഭവനം, പുനഃപരിശോധന

Answer:

A. സജ്ജീകരണം, ഉദ്ഭവനം, പ്രകാശനം, പുനഃപരിശോധന

Read Explanation:

സർഗ്ഗാത്മകത (Creativity)

പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ  വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത.

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)

സർഗാത്മകതയുടെ ഘട്ടങ്ങൾ

  1. സജ്ജീകരണം (Preparation)
  2. ഉദ്ഭവനം (Incubation)
  3. പ്രകാശനം (Illumination)
  4. പുനഃപരിശോധന (Verification)

സർഗാത്മകതയുടെ മാപനം

  • മിനസോട്ട ടെസ്റ്റ് ഓഫ് ക്രീയേറ്റീവ് തിങ്കിങ്
  • ഗിൽഫോഡ് ഡൈവർജന്റ് തിങ്കിങ് ഇൻസ്ട്രമെന്റ്
  • വല്ലാഷ് ആൻഡ് കോഗൻ ക്രീയേറ്റീവ് ഇൻസ്ട്രമെന്റ്സ്
  • ടോറെൻസ് ടെസ്റ്റ് ഓഫ് ക്രീയേറ്റീവ്
  • ബേക്കർ മെഥിസ് ടെസ്റ്റ് ഓഫ് ക്രിയേറ്റീവ് തിങ്കിങ്

Related Questions:

ആദ്യകാലബാല്യം അറിയപ്പെടുന്നത് ?
സ്കൂളിലേക്കുള്ള തന്റെ ആദ്യദിനത്തിൽ റോബൻ ഒന്നിനു പിറകെ ഒന്നായി മൂന്ന് കുട്ടികളെ കണ്ടു; മൂന്നു പേരും റോബനെ ഈ സ്കൂളിലെ നോക്കി ചിരിച്ചു. കുട്ടികളെല്ലാം നല്ല സുഹൃത്തുക്കളാണെന്ന നിഗമനത്തിൽ റോബൻ എത്തിച്ചേർന്നു. ചിന്തയാണെന്ന് Awe ഇത് ഏത് തരം തിരഞ്ഞെടുക്കുക :
The overall changes in all aspects of humans throughout their lifespan is refferred as:
ചുവടെ തന്നിരിക്കുന്നവയിൽ വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?