Challenger App

No.1 PSC Learning App

1M+ Downloads
സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്ന വർഷം?

A1919

B1920

C1924

D1918

Answer:

A. 1919

Read Explanation:

സർവ്വരാജ്യ സഖ്യം (League of Nations)

  • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
  • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
  • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
  • ഇതിന് ശേഷം 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
  • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
  • സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
  • സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
  • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
  • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
  • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

 


Related Questions:

"International Conference of Agricultural Economist" ൻ്റെ 2024 ലെ സമ്മേളനത്തിന് വേദിയായ രാജ്യം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ആദ്യ ആഫ്രിക്കക്കാരൻ ഈജിപ്തുകാരനായ ബുട്രോസ് ഘാലിയാണ്.
  2. ഘാനയിൽ നിന്നുള്ള കോഫി അന്നനാണ് യുഎൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ മൂന്നാമത്തെ ആഫ്രിക്കക്കാരൻ.
  3. 2017 ജനുവരി ഒന്നിനാണ് ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്.
  4. പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടറെസ് യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ കൂടിയായിരുന്നു.
    UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?
    ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ നിലവിൽ വന്ന വർഷം ഏത് ?
    ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ' എംപ്ലോയ്‌മെന്റ് പോളിസി കൺവെൻഷൻ ' അംഗീകരിച്ച വർഷം ഏതാണ് ?