App Logo

No.1 PSC Learning App

1M+ Downloads
സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം ഇവയിൽ ഏതാണ്?

Aബ്രിട്ടൺ

Bഅമേരിക്ക

Cഇറ്റലി

Dജപ്പാൻ

Answer:

B. അമേരിക്ക

Read Explanation:

അമേരിക്കയുടെ അഭാവം

  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് 1920 ൽ സർവ്വരാജ്യ സഖ്യം  (LoN) സ്ഥാപിതമായത്
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്
  • എന്നാൽ കൂടിയും അമേരിക്ക ലീഗ് ഓഫ് നേഷൻസിൽ അംഗമായിരുന്നില്ല.
  • അംഗത്വം നേടാനൻ അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൻ ശ്രമിച്ചെങ്കിലും,ലീഗ് ഓഫ് നേഷൻസിലെ അംഗത്വം ഉൾപ്പെടുന്ന വെർസൈൽസ് ഉടമ്പടി അംഗീകരിക്കുന്നതിനെതിരെ യു.എസ് സെനറ്റ് വോട്ട് ചെയ്തതായിരുന്നു ഇതിന് കാരണം 
  • വെർസൈൽസ് ഉടമ്പടി അമേരിക്കയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നാണ് സെനറ്റ് ഉയർത്തിയ വാദം.

  • ഒരു പ്രമുഖ ലോകശക്തിയായിരുന്ന അമേരിക്കയുടെ അഭാവം സർവ്വരാജ്യ സഖ്യത്തിനെയും പ്രതികൂലമായി ബാധിച്ചു
  • യുഎസ് അംഗത്വമില്ലാതെ, ലീഗിന് കാര്യമായ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ഇല്ലായിരുന്നു
  • ആഗോള തലത്തിൽ സമിതിയുടെ തീരുമാനങ്ങളും സംരംഭങ്ങളും നടപ്പിലാക്കാനുള്ള കഴിവ് പരിമിതപ്പെട്ടു

Related Questions:

ലോകപൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത് ?
Global energy transition Index is released by
യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?
How many member countries did the UNO have on its formation in 1945?
2024 ലെ ലോക കാലാവസ്ഥാ ദിനാചരണത്തിൻറെ ഭാഗമായി കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കാലാവസ്ഥാ സംഘടനയും യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാമും ചേർന്ന് ആരംഭിച്ച കാമ്പയിൻ ഏത് ?