Challenger App

No.1 PSC Learning App

1M+ Downloads
സൾഫ്യൂരിക് ആസിഡിന്റെ വിസ്കോസിറ്റി ജലത്തിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ :

Aകൂടുതൽ

Bകുറവ്

Cവ്യത്യാസം ഇല്ല

Dഇതൊന്നുമല്ല

Answer:

A. കൂടുതൽ

Read Explanation:

സൾഫ്യൂരിക് ആസിഡ് 

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 

  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു 

  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് )

  • ഇതിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ ) 

  • വിസ്കോസിറ്റി - ദ്രാവക പടലങ്ങൾ തമ്മിലുള്ള ആപേക്ഷിക ചലനം കുറക്കത്തക്കവിധം അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകത്തിനുള്ള സവിശേഷ സ്വഭാവം 

  • സൾഫ്യൂരിക് ആസിഡിനു  ജലത്തേക്കാൾ വിസ്കോസിറ്റി കൂടുതലാണ് 
  • ശക്തമായ ഹൈഡ്രജൻ ബന്ധനം മൂലമാണ് സൾഫ്യൂരിക് ആസിഡ് ഉയർന്ന വിസ്കോസിറ്റി കാണിക്കുന്നത് 

സൾഫ്യൂരിക് ആസിഡിന്റെ ഉപയോഗങ്ങൾ 

  • രാസവളങ്ങളുടെ നിർമ്മാണം 
  • പെട്രോളിയം ശുദ്ധീകരണം 
  • ഡിറ്റർജന്റ് വ്യവസായത്തിൽ ഉപയോഗിക്കുന്നു 
  • സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു 

Related Questions:

അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തി വച്ചിരിക്കുന്നത് എന്തിനാണ് ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ ഉൽപ്പന്നം ചേർത്താൽ, എന്ത് സംഭവിക്കുന്നു ?
ഒലിയം ജലത്തിൽ ലയിക്കുന്നു കാരണം എന്താണ് ?
മർദ്ദം ഉപയോഗിച്ച് വളരെ വേഗത്തിൽ അമോണിയ വാതകം ദ്രവീകരിക്കാം. (ദവീകരിച്ച അമോണിയ അറിയപ്പെടുന്നത് ?
ഫ്രിറ്റ്സ് ഹേബർ ഏതു രാജ്യക്കാരൻ ആണ് ?