App Logo

No.1 PSC Learning App

1M+ Downloads
സൾഫ്യൂരിക് ആസിഡ് നിർമാണ പ്രക്രിയ ?

Aസമ്പർക്കപ്രക്രിയ

Bഡീക്കൻ പ്രകിയ

Cശോഷ പ്രക്രിയ

Dഫ്രാഷ് പ്രക്രിയ

Answer:

A. സമ്പർക്കപ്രക്രിയ

Read Explanation:

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ് (H₂SO₄ )
  • രാസവസ്തുക്കളുടെ രാജാവ് - സൾഫ്യൂരിക് ആസിഡ് 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് )
  •  സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ )

 സമ്പർക്ക പ്രക്രിയയുടെ ഘട്ടങ്ങൾ 

  • സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് സൾഫർ ഡയോക്സൈഡ് ഉണ്ടാക്കുന്നു (SO₂ )

  • സൾഫർ ഡയോക്സൈഡിനെ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിദ്ധ്യത്തിൽ സംയോജിപ്പിച്ച് സൾഫർ ട്രൈഓക്സൈഡ് നിർമ്മിക്കുന്നു (SO₃ )

  • സൾഫർ ട്രൈഓക്സൈഡിനെ ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം(H₂S₂O₇ ) ഉണ്ടാക്കുന്നു 

  • ഒലിയം ജലത്തിൽ ലയിപ്പിച്ച് സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നു 

Related Questions:

ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാര- ഉൽപ്പന്ന ഭാഗത്തിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനത്തിൽ മർദ്ദത്തിന് സന്തുലനാവസ്ഥയിലുള്ള സ്വാധീനം എന്താണ് ?
അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തി വച്ചിരിക്കുന്നത് എന്തിനാണ് ?
അമോണിയ നിർമാണത്തിൽ ഏത് ദിശയിലേക്കുള്ള പ്രവർത്തനം നടക്കുമ്പോഴാണ് തന്മാത്രകളുടെ എണ്ണം കുറയുന്നത് ?
താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?
ഉഭയദിശാ പ്രവർത്തനങ്ങളിൽ ഉൽപ്രേരകങ്ങളുടെ സാന്നിദ്ധ്യം മൂലം പുരോ പാശ്ചാത് പ്രവർത്തനങ്ങളുടെ വേഗതക്ക് എന്തു സംഭവിക്കുന്നു ?