Challenger App

No.1 PSC Learning App

1M+ Downloads
ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?

Aഗ്രെലിൻ

Bടയലിൻ

Cപെപ്സിൻ

Dട്രിപ്സിൻ

Answer:

A. ഗ്രെലിൻ

Read Explanation:

ഗ്രെലിൻ

  • ആമാശയത്തിൽ ഉൽപ്പാദിപ്പിക്കപെടുന്ന ഒരു ഹോർമോണാണ് ഗ്രെലിൻ.
  • ഇത് 'Hunger Hormone' എന്നറിയപ്പെടുന്നു.
  • ഇത് വിശപ്പിനെ വർദ്ധിപ്പിക്കാനായി തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കുകയും തന്മൂലം വിശപ്പ് വർദ്ധിക്കുകയും ചെയ്യുന്നു.
  • ഗ്രെലിൻ്റെ പ്രവർത്തനഫലമായി ആമാശയ ചലനം വർദ്ധിക്കുകയും ഗ്യാസ്ട്രിക് ആസിഡിന്റെ സ്രവണം കൂടുതൽ ആവുകയും ചെയ്യുന്നു.
  • ഭക്ഷണത്തിനു മുൻപ് ഗ്രെലിൻ്റെ അളവ് ശരീരത്തിൽ വളരെ കൂടുതലായിരിക്കും.
  • ഭക്ഷണത്തിനുശേഷം ഇത് ക്രമാനുസൃതമായി കുറയുകയും ചെയ്യുന്നു.

 


Related Questions:

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളിൽ ഒന്നാണ് ഗ്ലൂക്കാഗോൺ. മറ്റൊന്ന് ഏത്?
When a plant experiences no stress, which of the following growth regulators displays a decline in production?
താഴെ തന്നിരിക്കുന്നവയിൽ നിന്നും പരസ്പരവിരുദ്ധമായി പ്രവർത്തിക്കാത്ത ജോഡി കണ്ടെത്തുക :
What is an example of molecules that can directly act both as a neurotransmitter and hormones?