App Logo

No.1 PSC Learning App

1M+ Downloads
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?

Aമീഥേൻ

Bനൈട്രസ് ഓക്സൈഡ്

Cകാർബൺ ഡയോക്സൈഡ്

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ

Read Explanation:

ഹരിതഗൃഹപ്രഭാവം (Green House Effect)

  • ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം 
  • ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത്‌- ജോസഫ് ഫോറിയർ
  • ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
  • ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
  • അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് കാർബൺ ഡൈ ഓക്സൈഡാണ്.
  • ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .

Related Questions:

പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?

  1. ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്

  2. സെക്വനാൽ ആന്റിസെപ്റ്റിക് ആണ്

  3. ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്

ബെൻസീൻ കണ്ടുപിടിച്ചത് ആര്?
The solution used to detect glucose in urine is?
ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്ന്ത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ് ?