App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച് തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ് ?

Aചേതക്

Bചീറ്റ

Cഹെറോൺ

Dധ്രുവ്

Answer:

D. ധ്രുവ്

Read Explanation:

ധ്രുവ് MK III

  • ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തതാണ് MK-III ശ്രേണിയില്‍പെട്ട ധ്രുവ് ഹെലികോപ്റ്റര്‍.
  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഒരു മൾട്ടി പർപ്പസ് ഹെലിക്കൊപ്പ്റ്റർ ആണിത്.
  • ഈ ശ്രേണിയിലെ പത്തു ഹെലികോപ്റ്ററുകളാണ് തീരസംരക്ഷണ സേനയ്ക്ക് നൽകിയത്. 
  • അത്യാധുനിക സെന്‍സറുകളും ആയുധങ്ങളും ഉള്‍ക്കൊള്ളുന്ന  ഹെലികോപ്റ്ററാണ് ധ്രുവ് MK III.
  •  ഈ ഹെലികോപ്റ്ററുകളില്‍ ആധുനിക നിരീക്ഷണ റഡാറും ഇലക്ട്രോ ഒപ്റ്റിക്കല്‍ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
  • പകലും രാത്രിയും ഏതു കാലാവസ്ഥയിലും, ദീര്‍ഘദൂര തിരച്ചിലിനും, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും, സമുദ്ര നിരീക്ഷണങ്ങള്‍ക്കും ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാനാകും.
  • കൂടാതെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഒരു ഹെവി മെഷീന്‍ഗണ്ണും
  • ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി, നീക്കം ചെയ്യാവുന്ന വിധത്തിലുള്ള മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

Related Questions:

രാജ്യത്തെ എല്ലാ വ്യോമസേനാ സ്റ്റേഷനുകളുടെയും പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമ സേന നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?
ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?
അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?
' Strength's origin is in Science ' is the motto of ?