App Logo

No.1 PSC Learning App

1M+ Downloads
ഹിമാചൽ പർവ്വതനിരയുടെ വീതി?

A40-60 കിലോമീറ്റർ വരെ

B50-80 കിലോമീറ്റർ വരെ

C40-80 കിലോമീറ്റർ വരെ

D60-80 കിലോമീറ്റർ വരെ

Answer:

D. 60-80 കിലോമീറ്റർ വരെ

Read Explanation:

  • ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന പർവതനിരയാണ് ഹിമാചൽ.

  • ഹിമാദ്രിയ്ക്ക് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിരയാണിത്

  • ഹിമാചലിൻ്റെ ശരാശരി ഉയരം - 3000 മീറ്റർ

  • ഹിമാചൽ പർവ്വതനിരയുടെ വീതി - 60-80 കിലോമീറ്റർ വരെ

  • ഹിമാചലിന്റെ പ്രാദേശിക പേരുകൾ - ദൗലാദർ (ഹിമാചൽ പ്രദേശ്), നാഗ് തിബ (ഉത്തരാഖണ്ഡ്)

  • കാശ്മീർ, കുളു, കാംഗ്ര എന്നീ താഴ്വരകൾ ഈ മേഖലയിലാണ്.

  • സുഖവാസ കേന്ദ്രങ്ങളായ സിംല, മസൂറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിങ് എന്നിവയും ഹിമാചലിന്റെ ഭാഗമാണ്.

  • ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരം ഈ മേഖലയിലെ പ്രധാന ചുരമാണ്.

  • പൈൻ , ഓക് ,ദേവതാരു , ഫിർ എന്നി മരങ്ങൾ ഹിമാചലിൽ കൂടുതലായി കാണപ്പെടുന്നു

  • ഹിമാചലിലെ പ്രധാന പർവതനിരകൾ - പീർപാഞ്ചൽ, ദൗലദാർ, മഹാഭാരത് പർവതനിരകൾ

  • മഹാഭാരത് മലനിരകൾ ഇന്ത്യയെ നേപ്പാളിൽ നിന്നും വേർതിരിക്കുന്നു

  • ഹിമാചലിലെ ഏറ്റവും വലിയ പർവതനിര - പീർപാഞ്ചൽ

  • കാരക്കോറത്തിന് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരയാണ് പീർപാഞ്ചൽ


Related Questions:

Which of the following is called the Lighthouse of the Mediterranean ?
In Nepal,Mount Everest is known as?

Consider the following statements and choose the correct answer

  1. The Himalayas between Satluj and Kali rivers is known as Nepal Himalayas
  2. The Greater Himalayas is otherwise known as Himadri
  3. Himalayas is the youngest and the loftiest mountain chains in the world
  4. Dhaulagiri Peak is located in Trans Himalayas
    വടക്കു പടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്ന് കിഴക്ക് മാറി ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി. ഈ അഗ്നി പർവ്വതത്തിന്റെ പേരെന്ത് ?
    കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?