Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?

Aഅതിറോസ്ക്ലീറോസിസ്

Bആൻജിന

Cഹൃദയസ്തംഭനം

Dരക്താതി സമ്മർദ്ദം

Answer:

A. അതിറോസ്ക്ലീറോസിസ്

Read Explanation:

  • ഹൈപ്പര്‍ ഗ്ലൈസീമിയയും ഉയര്‍ന്ന രക്തസമ്മര്‍ദവും അളവുകൂടിയ കൊളസ്‌ട്രോളും ധമനികളുടെ ഭിത്തികളില്‍ കേടുപാടുകള്‍ വരുത്തുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. 
  • ഇതിനെ മാക്രോവാസ്‌കുലര്‍ ഡിസീസ് അഥവാ അതിറോസ്‌ക്ലീറോസിസ് എന്നാണ് വിളിക്കുക.
  • ഈ അസുഖം പ്രധാനമായും ഹൃദയത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും ഹൃദയാഘാതത്തിനിടയാക്കുകയും ചെയ്യുന്നു.
  • അതുപോലെ തലച്ചോറിലെ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ രോഗിക്ക് സ്‌ട്രോക്ക് സംഭവിക്കാനും കാരണമാകുന്നു. 


Related Questions:

പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ?

പ്രമേഹത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?

  1. ദീർഘകാലത്തേക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാണപ്പെടുന്ന ഒരു ഉപാപചയ വൈകല്യമാണ് പ്രമേഹം.
  2. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ ഓട്ടോഇമ്മ്യൂൺ നാശം മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്.
  3. ടൈപ്പ് 2 പ്രമേഹം പ്രധാനമായും കരളിൽ ഒരു വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്.
    ഇൻസുലിൻ ഹോർമോണിൻ്റെ അളവ് കുറഞ്ഞ് രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത് ?
    കരളിൽ നാരുകളുള്ള കലകൾ നിറഞ്ഞു നിൽക്കുകയും സ്വയം നന്നാക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ്
    Which one of the following disease is non-communicable ?