"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?
Aപത്ത്
Bപതിനഞ്ച്
Cപതിനെട്ട്
Dപന്ത്രണ്ട്
Answer:
D. പന്ത്രണ്ട്
Read Explanation:
ഹൃദയ് പദ്ധതി
- രാജ്യത്തിന്റെ പൈതൃക മേഖലകളിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ഹൃദയ് പദ്ധതി.
- 2015 ജനുവരി 21-ന് ഭവന, നഗരകാര്യ മന്ത്രാലയം ഹൃദയ പദ്ധതി ആരംഭിച്ചത്.
- 'ഹെറിറ്റേജ് സിറ്റി ഡെവലപ്പമെന്റ് ആന്റ് ഓഗ്മെന്റേഷൻ യോജന' എന്ന പദ്ധതിയുടെ ചുരുക്കപ്പേരാണ് ഹൃദയ് പദ്ധതി.
- പൈതൃക സംരക്ഷണം, നഗരാസൂത്രണം, പൈതൃക നഗരങ്ങളുടെ സാമ്പത്തിക വളർച്ച വർധിപ്പിക്കൽ എന്നിവയാണ് ഹൃദയ പദ്ധതിയിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്.
- പൈതൃക നഗരങ്ങളിലെ പ്രവേശനക്ഷമത, സുരക്ഷ, ഉപജീവനമാർഗം, ശുചിത്വം, വേഗത്തിലുള്ള സേവന വിതരണം എന്നിവ വർദ്ധിപ്പിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
ഹൃദയ് പദ്ധതിക്കായി തെരഞ്ഞെടുത്ത നഗരങ്ങൾ
- ആജ്മീർ
- അമരാവതി
- അമൃതസർ
- ബദാമി
- ദ്വാരക
- ഗയ
- കാഞ്ചീപുരം
- മഥുര
- പുരി
- വരാണാസി
- വേളാങ്കണ്ണി
- വാറങ്കൽ