Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിൽ, സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട ഇലക്ട്രോൺ ജോഡിയെ, ഏതു മൂലക ആറ്റത്തിന്റെ ന്യൂക്ലിയസാണ് കൂടുതൽ ആകർഷിക്കാൻ സാധ്യത ?

Aഹൈഡ്രജൻ

Bക്ലോറിൻ

Cതുല്യമായി ആകർഷിക്കുന്നു

Dപ്രവചിക്കാൻ കഴിയില്ല

Answer:

B. ക്ലോറിൻ

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ക്ലോറിൻ ആറ്റം പങ്കു വയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ അതിന്റെ ന്യൂക്ലിയസിനടുത്തേയ്ക്ക് കൂടുതൽ ആകർഷിക്കും. ഇതിന്റെ ഫലമായി സഹസംയോജക സംയുക്തമായ ഹൈഡ്രജൻ ക്ലോറൈഡിൽ ക്ലോറിന്റെ ഭാഗത്ത് ഭാഗികമായ നെഗറ്റീവ് ചാർജും (ഡെൽറ്റാ നെഗറ്റീവ്) ഹൈഡ്രജന്റെ ഭാഗത്ത് ഭാഗികമായ പോസിറ്റീവ് ചാർജും (ഡെൽറ്റാ പോസിറ്റീവ്) സംജാതമാകുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്ന വസ്തുക്കളിൽ നിന്നും അടിച്ചു പരത്താൻ കഴിയാത്തവ ഏതെല്ലാം?

  1. ഇരുമ്പാണി
  2. ചെമ്പു കമ്പി
  3. അലുമിനിയം കമ്പി
  4. പെൻസിൽ ലെഡ്
  5. കാർബൺ ദണ്ഡ്
    --- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.
    ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക --- ആയിരിക്കും.

    പാത്രനിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്ന ലോഹങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏത്?

    1. താപചാലകത
    2. കാഠിന്യം
    3. മാലിയബിലിറ്റി
    4. ഡക്റ്റിലിറ്റി
      ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?