ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal intelligence): ഇത് സ്വന്തം വികാരങ്ങളെയും ലക്ഷ്യങ്ങളെയും കഴിവുകളെയും മനസ്സിലാക്കാനുള്ള കഴിവാണ്. ഇത് മറ്റുള്ളവരുമായി ബന്ധപ്പെട്ടതല്ല, മറിച്ച് വ്യക്തിഗതമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
യുക്തി ചിന്തന / ഗണിതപര ബുദ്ധി: വസ്തുക്കൾ, സംഭവങ്ങൾ എന്നിവയിൽ നിലനിൽക്കുന്ന ബന്ധങ്ങൾ കണ്ടെത്തുന്നതിനും, കാര്യങ്ങളെ യുക്തിപരവും, ഗണിതാത്മകമായും സമീപിക്കുന്നതിനുമുള്ള ബുദ്ധി.
ഗണിത ശാസ്ത്രജ്ഞർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
യുക്തി ചിന്തനത്തിനും, പരസ്പര ബന്ധം കണ്ടെത്താനും, പ്രശ്ന പരിഹാരശേഷിക്കും സഹായകം.
പ്രകൃതിപരമായ ബുദ്ധി (Naturalistic intelligence): ഇത് പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും മനസ്സിലാക്കാനുള്ള കഴിവാണ്. കർഷകർ, സസ്യശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർക്ക് ഈ ബുദ്ധി കൂടുതലായിരിക്കും.