App Logo

No.1 PSC Learning App

1M+ Downloads
"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?

Aസൾഫ്യൂറിക് ആസിഡ്

Bനൈട്രിക് ആസിഡ്

Cഅസറ്റിക് ആസിഡ്

Dഹൈഡ്രോക്ലോറിക് ആസിഡ്

Answer:

A. സൾഫ്യൂറിക് ആസിഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ് 

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
  • 'ഒലിയം' എന്നത് സൾഫ്യൂരിക് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ്
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്
  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %
  • നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ് 

സവിശേഷതകൾ 

  • താഴ്ന്ന ബാഷ്പീകരണം 
  • തീവ്ര അമ്ലസ്വഭാവം 
  • ജലത്തോടുള്ള തീവ്രമായ ആകർഷണം 
  • ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ് 

ഉപയോഗങ്ങൾ 

  • രാസവളങ്ങൾ നിർമ്മിക്കാൻ 
  • പെട്രോളിയം ശുദ്ധീകരണം 
  • ഡിറ്റർജന്റ് വ്യവസായം 
  • ഇനാമലിങ് ,വൈദ്യുത ലേപനം ,ഗാൽവനൈസിങ് എന്നിവയ്ക്ക് മുൻപായി ലോഹ പ്രതലം വൃത്തിയാക്കുന്നതിന് 
  • സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു 

 


Related Questions:

ആദ്യം കണ്ടുപിടിച്ച ആസിഡ് : -

'രാസവസ്തുക്കളുടെ രാജാവ് എന്നാണ് സൾഫ്യൂറിക് അമ്ലം അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ഏതെല്ലാം സന്ദർഭങ്ങളിൽ സൾഫ്യൂറിക് അമ്ലം ഉപയോഗിക്കുന്നു ?

  1. രാസവളത്തിന്റെ നിർമ്മാണം
  2. മഷിയുടെ നിർമ്മാണം
  3. പാഴ്ജല ശുദ്ധീകരണം
  4. ഭക്ഷണത്തിൻറെ ദഹനം
    പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത്?
    തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച് കബളിപ്പിച്ചു കൊണ്ടു പോകുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാ റീജിയയിൽ അടങ്ങിയിട്ടുള്ളത്?
    ബോറിക് ആസിഡ് ഐ ലോഷനായി ഉപയോഗിക്കാൻ കാരണമായ ഗുണം