App Logo

No.1 PSC Learning App

1M+ Downloads
“അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ?

Aസാമവേദം

Bയജുര്‍വേദം

Cഋഗ്വേദം

Dഅഥര്‍വ്വവേദം

Answer:

C. ഋഗ്വേദം

Read Explanation:

ഋഗ്വോദം

  • ആദിവേദമാണ് ഋഗ്വേദം.

  • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

  • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

  • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

  • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

  • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

  • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

  • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

  • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

  • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

  • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

  • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

  • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


Related Questions:

ഇന്ത്യയിൽ ആര്യന്മാർ ആദ്യം പാർപ്പുറപ്പിച്ച പ്രദേശം അറിയപ്പെടുന്നത് :

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.
  2. കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി. ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.
  3. ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ
    ആര്യന്മാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്നത്?
    Which is the oldest of all Vedas?
    Which river is not mentioned in Rigveda?