Challenger App

No.1 PSC Learning App

1M+ Downloads
“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

Aവൈകുണ്ഠ സ്വാമി

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. വൈകുണ്ഠ സ്വാമി

Read Explanation:

  • വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമി
  • 1836-ൽ അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചു.
  • 1837ൽ സ്വാതിതിരുനാളിന്റെ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ വെച്ച് തൈക്കാട് അയ്യയ്യെ പരിചയപ്പെടുകയും തൈക്കാട് അയ്യ വൈകുണ്ഠസ്വാമികളുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്നു തൈക്കാട് അയ്യാഗുരു.
  • ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻമാർ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമായിരുന്നു.

  •  

    വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു.

  •  

    ദക്ഷിണേന്ത്യയിൽ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു അദ്ദേഹം. (ആ തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു വേല ചെയ്താൽ കൂലി കിട്ടണം എന്നുള്ളത്). 

  •  

    ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് അദ്ദേഹമാണ്. മരുത്വാമലയിൽ ആണ് അദ്ദേഹം കണ്ണാടി പ്രതിഷ്ഠ നടത്തിയത്.


Related Questions:

കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
ജ്ഞാനനിക്ഷേപം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷമാണ്?
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?
ഏത് നവോത്ഥാന നായകൻ്റെ ശിഷ്യനായിരുന്നു പ്രശസ്ത ചിത്രകാരനായ ' രാജ രവി വർമ്മ ' ?

മലയാള മനോരമ പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

  1. 1938ൽ സർ സി.പി രാമസ്വാമി അയ്യർ കണ്ടുകെട്ടിയതിനുശേഷം 1947 നവംബർ മാസത്തിൽ കണ്ടത്തിൽ മാമൻ മാപ്പിള വീണ്ടും ഈ പത്രം പുനസ്ഥാപിച്ചു.
  2. നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രം.
  3. കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു 'മലയാള മനോരമ' എന്ന  പേര്‌ നിർദ്ദേശിച്ചത്‌.