App Logo

No.1 PSC Learning App

1M+ Downloads
“ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ ആരാണ് ?

Aഈശ്വരചന്ദ്ര വിദ്യാസാഗർ

Bസാവിത്രി ഫുലെ

Cആത്മാറാം പാണ്ഡുരംഗ്

Dവിതൽറാവു കൃഷ്ണജി വണ്ഡേക്കർ

Answer:

B. സാവിത്രി ഫുലെ

Read Explanation:

  • മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ 
  • സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.
  • 1848ൽ വിദ്യാഭ്യാസം ചെയ്യാൻ അവകാശം ഇല്ലാത്തവർക്ക് വേണ്ടി സ്കൂൾ സ്ഥാപിച്ചത് സാവിത്രി ഫൂലെയാണ്.
  • ജ്യോതിറാവുവിന്റെ പ്രോൽസാഹനം നിമിത്തം ഒരു സ്‌കൂൾ അധ്യാപികയായി തീർന്ന സാവിത്രി ഫൂലെയാണ് 'ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപിക'.
  • ശിശുഹത്യ തടയുന്നതിനായി സ്ത്രീകൾക്കും ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കൾക്കും വേണ്ടി “ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ ഒരു കെയർഹോം സ്ഥാപിച്ചത് സാവിത്രി ഫൂലെയാണ്.

Related Questions:

ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് ഏതെല്ലാം വിധത്തിൽ ആയിരുന്നു?

1.ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.

2.ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു

3.ബ്രഹ്മസമാജം സ്ഥാപിച്ചു.

4.ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു

ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?
ആത്മാറാം പാണ്ഡുരംഗ് ' പ്രാർത്ഥന സമാജം ' സ്ഥാപിച്ച വർഷം ഏതാണ് ?
Which of the following statements is not correct?
Who was the founder of ‘Prarthana Samaj’?