App Logo

No.1 PSC Learning App

1M+ Downloads
“സമത്വ സമൂഹ സൃഷ്ടി' എന്ന ലക്ഷ്യത്തോടെ “അയിത്തോച്ചാടനം" സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയ കേരളത്തിലെ പ്രക്ഷോഭം :

Aഉപ്പ് സത്യാഗ്രഹം

Bമലബാർ കലാപം

Cപുന്നപ്ര വയലാർ സമരം

Dഗുരുവായൂർ സത്യാഗ്രഹം

Answer:

D. ഗുരുവായൂർ സത്യാഗ്രഹം

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം

  • എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനായി 1931 നവംബർ ഒന്നിന് കെ പി സി സി യുടെ നേതൃത്വത്തിൽ നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം
  • ക്ഷേത്രപ്രവേശനത്തിനും അയിത്തത്തിനും എതിരായി നടന്ന സമരം : ഗുരുവായൂർ സത്യാഗ്രഹം
  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് : 1931 നവംബർ ഒന്നിന് 
  • ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ചത് : 1932 ഒക്ടോബർ രണ്ടിന്
  • ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ പരമോന്നത നേതാവ്  കെ കേളപ്പനായിരുന്നു
  • ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ഗുരുവായൂർ നിലനിന്നിരുന്നത്  പൊന്നാനി താലൂക്കിൽ ആയിരുന്നു
  • ആ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ  ക്ഷേത്ര ട്രസ്റ്റി  സാമൂതിരി ആയിരുന്നു. 
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റി സെക്രട്ടറി : കെ കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റി പ്രസിഡന്റ് : മന്നത്ത് പത്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ : എ കെ ഗോപാലൻ
  • ഗുരുവായൂർ ക്ഷേത്രം മണിയടിച്ച ആദ്യത്തെ അബ്രാഹ്മണനാണ്  പി കൃഷ്ണപിള്ള
  • സത്യാഗ്രഹത്തിൻ്റെ ഭാഗമായി എ കെ ഗോപാലനെ ബോധം പോകുന്നതുവരെ ലാത്തിച്ചാർജ്ജിനാൽ മർദ്ദിച്ചു. 
  • എ കെ ജിയുടെ അറസ്റ്റിനെ തുടർന്ന് ഗുരുവായൂർ സത്യാഗ്രഹത്തിന് വളണ്ടിയർ ക്യാപ്റ്റൻ ആരാണ് : പി എം കമലാവതി

 

 


Related Questions:

The slogan "American Model Arabi Kadalil" is related with?
Malayali Memorial, a memorandum submitted by people to Maharaja Sree Moolam Thirunal in :
എളേരി എസ്റ്റേറ്റ് സമരം നടന്ന വർഷം?
താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?

കയ്യൂർ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കാസര്‍കോഡ്‌ ജില്ലയിലെ കയ്യൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണിത്‌.

2.1942ലാണ് കയ്യൂർ സമരം നടന്നത്.

3.സമരകാലത്ത് കാസർഗോഡിലെ ഹോസ്ദുർഗ് സബ് താലൂക്കിലാണ് കയ്യൂർ ഗ്രാമം സ്ഥിതി ചെയ്തിരുന്നത്.