ചുവടെ തന്നിരിക്കുന്നവയിൽ 'ത്രികോണവ്യാപാരവു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?
യൂറോപ്പിൽ നിന്നുള്ള ഉൽപന്നങ്ങൾ ആഫ്രിക്കയിലെത്തിച്ച് വിൽക്കുന്നു.
ആഫ്രിക്കയിൽ നിന്ന് അടിമകളെ വാങ്ങി അമേരിക്കയിൽ കൊണ്ടുപോയി വിൽക്കുന്നു.
അമേരിക്കയിൽ നിന്ന് പഞ്ചസാരയും, വീഞ്ഞും, പരുത്തിയും യൂറോപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
ലോകസമാധാനം സംരക്ഷിക്കുന്നതിനും എല്ലാ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഒരു അന്തർദേശീയസംഘടന രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് ആരാണ്?
പാൻ-സ്ലാവ് പ്രസ്ഥാനം ലക്ഷ്യമിട്ടത് എന്താണ്?
'കാർഷിക വിപ്ലവം' എന്ന പദം ഏത് രാജ്യത്തിലെ കാർഷികരംഗത്തുണ്ടായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു?
മൂലധനത്തിന്റെ ഏകീകരണത്തിന് പ്രാധാന്യം നൽകി രൂപീകരിക്കുന്ന സ്ഥാപനങ്ങൾ ഏതാണ്?
ബുള്ളിയൻ നാണയം എന്തിനെ സൂചിപ്പിക്കുന്നു?
ക്രിസ്റ്റഫർ കൊളംബസ് 1492-ൽ എത്തിച്ചേർന്ന സ്ഥലം ഏത്?
പോർച്ചുഗലിൽ ആദ്യത്തെ നാവിഗേഷൻ സ്കൂൾ സ്ഥാപിച്ചത് ആരാണ്?
1488-ൽ ആഫ്രിക്കയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കേപ്പ് ഓഫ് ഗുഡ്ഹോപ്പിൽ (ശുഭപ്രതീക്ഷാമുനമ്പ്) ആദ്യമായി എത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ ആര്?
ആഫ്രിക്കയിലെ പോർച്ചുഗീസ് അധിനിവേശത്തിന് തുടക്കമായ 1415 ലെ സംഭവമേത്?
"ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?