റീവാല്യുവേഷനിൽ ഒരു കുട്ടിയുടെ മാർക്ക് 150 ൽ നിന്നും 180 ആയി മാറി. വർധനവ് എത്ര ശതമാനം?
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?
444 × 1.5 + 480 × 0.75 = ?
1.11 + 2.111 + 3.1 +?=8
100 - 0.123 =?
48% of 4800 + 143/(√(169)) = ?
ഒരു സംഖ്യയുടെ 40%വും 75%വും തമ്മിലുള്ള വ്യത്യാസം 1400 ആണെങ്കിൽ സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 30%വും 55%വും തമ്മിലുള്ള വ്യത്യാസം 5000 ആണെങ്കിൽ സംഖ്യ എത്ര?
ഒരു സംഖ്യയുടെ 70% ത്തിനോട് 1300 കൂട്ടിയപ്പോൾ സംഖ്യയുടെ ഇരട്ടി കിട്ടി. സംഖ്യ എത്ര ?
ഒരു സംഖ്യയുടെ 60% ത്തിനോട് 360 കൂട്ടുമ്പോൾ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 60% ത്തിനോട് 60 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ എത്ര?
500 ൻ്റെ 20% ൻ്റെ 25% എത്ര?
300 ൻ്റെ 25% എത്ര?
180 ൻ്റെ എത്ര ശതമാനം ആണ് 36?
30% ൻ്റെ 30% എത്ര?
180 ൻ്റെ 15% എത്ര?
660 ൻ്റെ 16⅔% എത്ര?
മൂന്ന് സംഖ്യകളുടെ ശരാശരി 20 അവയിൽ ആദ്യത്തെ രണ്ട് സംഖ്യകളുടെ തുക 42 ആയാൽ മൂന്നാമത്തെ സംഖ്യ ഏത്?
1 + 1/2 + 3 + 3/2 + 6/4 + 3/4 = ?
1.3 + 1.7 + 2 + 3.5 + 6.5 =?
ഒരു മനുഷ്യൻ 36 ലിറ്റർ പാലിന് 8 ലിറ്റർ വെള്ളം എന്ന രീതിയിൽ കൂട്ടിക്കലർത്തി. എങ്കിൽ, വെള്ളത്തിന്റെയും പാലിൻ്റെയും അംശബന്ധം എത്ര?
20 ആളുകൾ 15 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 30 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും ?
ഒരു സംഖ്യയുടെ 40% 1200 ആയാൽ, ആ സംഖ്യയുടെ 12% എത്ര ?
3⅔ + 4⅗ + 2½ = X + 5⅙ ; X കണ്ടെത്തുക
156 + 376 - X = 13% of 3000 ; X കണ്ടെത്തുക
12³ - 24% of X = 1830
7.8 + 50% of 64.4 = 7² - x²
6/5 of 8/7 of 420 എത്ര?
2336+3x+28÷162=13×4ആയാൽ x എത്ര?
120% of 650 + 320 + 255 ÷ 5 = x ആയാൽ x എത്ര?
11 2/9 + 12 2/9 - 13 2/9 - 4 1/4 = x ആയാൽ x എത്ര?
സ്വർണ പണിക്കാരൻ ആഭരണം പണിയുന്നത് സ്വർണവും ചെമ്പും 9 :2 എന്ന അനുപാതത്തിൽ ചേർത്താണ്.66g ആഭരണം ഉണ്ടാക്കാൻ ആവശ്യമായ സ്വർണത്തിൻ്റെ അളവ് എത്ര?
ഒരു ത്രികോണത്തിൻ്റെ മൂന്ന് വശങ്ങൾ 1/2 : 1/3 : 1/4 എന്ന അനുപാതത്തിൽ ആണ്.അവയുടെ ചുറ്റളവ് 52cm ആയാൽ ഏറ്റവും നീളം കുറഞ്ഞ വശം എത്ര?
ഒരു ഹോട്ടൽ പണിക്കാരൻ ദോശ ഉണ്ടാക്കാൻ 100kg അരിയും 50kg ഉഴുന്നും എടുത്തു. ഉഴുന്നിൻ്റെയും അരിയുടെയും അനുപാതം എത്രയാണ്?
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 4 : 5 ആണ് ആ ക്ലാസ്സിലെ പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം എത്ര ?
7000 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 4 : 3 ആയാൽ, ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?