Challenger App

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

Aമൻസബ്ദാരി

Bഷഹ്‌ന

Cതങ്കജിറ്റാൾ

Dഇക്ത

Answer:

A. മൻസബ്ദാരി

Read Explanation:

മൻസബ്‌ദാരി സമ്പ്രദായം

  • മുഗൾ ചക്രവർത്തിയായിരുന്ന അക്‌ബർ ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ
  • "മൻസബ്" എന്ന അറബി വാക്കിന് "പദവി" എന്നാണ് അർത്ഥം
  • പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുഗൾ ഭരണത്തെ കേന്ദ്രീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗമായിട്ടാണ് അക്ബർ ചക്രവർത്തി ഈ സമ്പ്രദായം അവതരിപ്പിച്ചത് 
  • ഈ വ്യവസ്ഥയിലൂടെ ഓരോ ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെയും പദവി വ്യക്തമായി തിരിച്ചറിയാൻ കഴിയും
  • ഓരോ ഉയർന്ന സൈനിക-സൈനികേതര ഉദ്യോഗസ്ഥനും ഒരു "മൻസബും" അതിന്റെ ഭാഗമായി പത്തിന്റെ ഗുണിതമായ ഒരു സംഖ്യയും നല്കിയിരുന്നു.
  • ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ വേതനം നിശ്ചയിച്ചിരുന്നത്.  ഭരണാധികാരികൾക്കായിരുന്നു നല്കിയിരുന്നത്.
  • ഉദ്യോഗസ്ഥരെ ഇത്തരത്തിൽ വേർതിരിക്കുന്ന സമ്പ്രദായം മംഗോളിയയിലാണ് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു.
  • മുഗൾ സാമ്രാജ്യത്തിലെ പൂർവികരായ ബാബർ, ഹുമയൂൺ തുടങ്ങിയവരും ഈ സമ്പ്രദായം പിന്തുടർന്നിരുന്നു,എങ്കിലും വ്യക്തമായ പരിഷ്കാരങ്ങളോടെ ഈ പദ്ധതി നടപ്പിലാക്കിയത് അക്ബർ ചക്രവർത്തിയാണ്.

Related Questions:

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
1556 ലെ പ്രസിദ്ധമായ യുദ്ധത്തിൽ ഏറ്റുമുട്ടിയത് ആരൊക്കെ ?
ഷാലിമാർ, നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച ചക്രവർത്തി ആര് ?
കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി ?
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തിൽ സ്ഥാപിക്കുവാൻ അനുവാദം നല്കിയ ഭരണാധികാരി