Challenger App

No.1 PSC Learning App

1M+ Downloads

അഖിലേന്ത്യ കിസാൻ സഭയുടെ പ്രമുഖ നേതാക്കളിൽ ഉലപ്പെടാത്തവർ :

  1. എൻ.ജി, രംഗ
  2. റാം മനോഹർ ലോഹ്യ
  3. ലാലാ ലജ്പത് റായി
  4. ആചാര്യ നരേന്ദ്ര ദേവ്
  5. ദിവാൻ ചമൻ ലാൽ

    Aഒന്നും രണ്ടും

    Bഒന്നും നാലും

    Cമൂന്നും അഞ്ചും

    Dഎല്ലാം

    Answer:

    C. മൂന്നും അഞ്ചും

    Read Explanation:

    തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ

    • ആദ്യകാലത്ത് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകൾ :-

    അഹമ്മദാബാദ് ടെക്സ്റ്റൈൽ - അസോസിയേഷൻ

    മദ്രാസ് ലേബർ യൂണിയൻ

    • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) രൂപീകരിച്ച വർഷം - 1920

    • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് :-

    എൻ.എം.ജോഷി

    ലാലാ ലജ്പത് റായി

    ദിവാൻ ചമൻ ലാൽ

    • അഖിലേന്ത്യ കിസാൻ സഭയുടെ പ്രമുഖ നേതാക്കൾ :-

    എൻ.ജി, രംഗ

    റാം മനോഹർ ലോഹ്യ

    ഇന്ദുലാൽ യാനിക്

    ആചാര്യ നരേന്ദ്ര ദേവ്

    ഇ.എം.എസ്.

    ജയ പ്രകാശ് നാരായണൻ

    • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങൾ :-

    • തൊഴിലാളി വർഗമെന്ന നിലയിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക

    • ഇന്ത്യൻ തൊഴിലാളിവർഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളി വർഗവുമായി ചേർന്നു പ്രവർത്തിക്കുക

    • സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവ പങ്കുവഹിക്കുക

    • ബീഹാർ പ്രവിശ്യാ കിസാൻ സഭയുടെ സ്ഥാപകൻ - സ്വാമി സഹജാനന്ദ സരസ്വതി

    • എൻ.ജി.രംഗ അടക്കമുള്ള കർഷക നേതാക്കളുടെ ശ്രമ ഫലമായി ലാഹോറിൽ വച്ച് രൂപീകൃതമായ കർഷക പ്രസ്ഥാനം - അഖിലേന്ത്യാ കിസാൻ കോൺഗ്രസ്

    • കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് - ബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച് (1936)

    • കിസാൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്ന ആവശ്യങ്ങൾ.

    • ഭൂനികുതിയും, പാട്ടവും 50% കുറയ്ക്കുക

    • കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക.

    • കർഷക യൂണിയനുകളെ അംഗീകരിക്കുക

    • ഫ്യൂഡൽ നികുതികൾ റദ്ദാക്കുക

    • അഖിലേന്ത്യാ കിസാൻ കോൺഗ്രസ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത്

    അഖിലേന്ത്യാ കിസാൻ സഭ


    Related Questions:

    മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?

    ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :

    1. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായ വ്യവസായ വിപ്ലവം
    2. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തുണി നിർമാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം.
    3. നീലത്തിന്റെ ഉയർന്ന ആവശ്യവും വിലയും.
      On whose suggestions were the Indians kept out of the Simon Commission?
      രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ അറിയപ്പെട്ടിരുന്നത് ?
      The chief Architect of Government of India Act 1935?