App Logo

No.1 PSC Learning App

1M+ Downloads
അഗ്നി, സൂര്യ - ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

Aവിമാന വാഹിനി കപ്പൽ

Bഅന്തർ വാഹിനി കപ്പൽ

Cയുദ്ധ വിമാനം

Dമിസൈൽ

Answer:

D. മിസൈൽ

Read Explanation:

അഗ്നി  മിസൈൽ 

  • ഇന്ത്യയുടെ ആദ്യ ഹ്രസ്വദൂര ഭൂതല - ഭൂതല മിസൈൽ  - അഗ്നി 1 

  • 2000  kmൽ കൂടുതൽ വിക്ഷേപണ പരിധിയുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ  - അഗ്നി 2 

  • അഗ്നി - 3 വിജയകരമായി പരീക്ഷിച്ച വർഷം - 2007 

  • അഗ്നി - 3 ൻ്റെ ദൂര പരിധി - 3500 കിലോമീറ്റർ 

  • അഗ്നി 4 വിജയകരമായി പരീക്ഷിച്ച വർഷം - 2011

  • ഇന്ത്യ പരീക്ഷിച്ച ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ - അഗ്നി - 5 

  • അഗ്നി - 5  ൻ്റെ ദൂര പരിധി - 5000  കിലോമീറ്റർ 

സൂര്യ

  • DRDO വിഭാവനം ചെയ്തിരിക്കുന്ന ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

  • 10,000 കിലോമീറ്റർ വരെയായിരിക്കും ഇതിന്റെ ദൂര പരിധി

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).

  • ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനം

  • ആസ്ഥാനം : ന്യൂഡൽഹി

  • സ്ഥാപിതമായ വർഷം : 1958

  • ആപ്തവാക്യം - 'കരുത്തിന്റെ ഉത്ഭവം അറിവിൽ'.

ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്:

  • ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്

  • ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ

  • ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ


Related Questions:

Name the app released by the Indian Army for an in-house messaging application for the military sector?

Which of the following statements are correct?

  1. Zarowar Tank is an indigenous initiative involving private and public sectors.

  2. It incorporates active protection systems and AI-based targeting.

  3. It is a derivative of Russian T-90 Bhishma.

“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?